യുവതീയുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതായി കേസ്; ബംഗളൂരു സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി യുവതീയുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മുഹമ്മദ് തൗഖിര്‍ മഹമൂദിനെ(33)യാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്ത്. ഈ കേസില്‍ മുഹമ്മദ് തൗഖിര്‍ മഹമൂദ്, സുഹബ് ഹമീദ് എന്ന ഷക്കീല്‍ മന്ന, ഇര്‍ഫാന്‍ നസീര്‍, മുഹമ്മദ് അബ്ദുള്‍ഖാദര്‍, മുഹമ്മദ് ഷിഹാബ് എന്നിവര്‍ പ്രതികളാണ്. ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്ത കേസില്‍ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കോടതിയില്‍ കുറ്റപത്രം […]

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി യുവതീയുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മുഹമ്മദ് തൗഖിര്‍ മഹമൂദിനെ(33)യാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്ത്. ഈ കേസില്‍ മുഹമ്മദ് തൗഖിര്‍ മഹമൂദ്, സുഹബ് ഹമീദ് എന്ന ഷക്കീല്‍ മന്ന, ഇര്‍ഫാന്‍ നസീര്‍, മുഹമ്മദ് അബ്ദുള്‍ഖാദര്‍, മുഹമ്മദ് ഷിഹാബ് എന്നിവര്‍ പ്രതികളാണ്. ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്ത കേസില്‍ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ അഹമ്മദ് അബ്ദുള്‍ ഖാദര്‍, ഇര്‍ഫാന്‍ നസീര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുഹമ്മദ് തൗഖിര്‍ മഹ്‌മൂദ് ഐ.എസ് അനുകൂലപ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടുപ്രതികളുമായി ചേര്‍ന്ന് ഫണ്ട് സ്വരൂപിക്കുകയും നിരവധി യുവാക്കളെ പ്രലോഭിപ്പിച്ച് ഐ.എസില്‍ ചേര്‍ക്കുകയും റിക്രൂട്ട്മെന്റ് ചെയ്യപ്പെട്ടവര്‍ ഇപ്പോള്‍ സിറിയയിലുണ്ടെന്നും എന്‍.ഐ.എയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles
Next Story
Share it