വയനാട് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന കര്‍ണാടക സ്വദേശികളായ നക്സലൈറ്റ് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍.ഐ.എയുടെ പ്രഖ്യാപനം

മംഗളൂരു: വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് നക്‌സലൈറ്റുകളെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ പ്രഖ്യാപിച്ചു. ബെല്‍ത്തങ്ങാടി താലൂക്ക് കുത്തല്ലൂര്‍ കോട്ടയന്തക്കയിലെ ഗീത എന്ന സുന്ദരി, റായ്ച്ചൂര്‍ ജില്ലയിലെ അരോളി അംബേദ്കര്‍ കോളനിയിലെ ജയന്‍ എന്ന മഹേഷ് എന്നിവരെ പിടികൂടുന്നവര്‍ക്കാണ് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുന്നത്. മുമ്പ് ഇവരെ കണ്ടെത്തുന്നതിന് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ […]

മംഗളൂരു: വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് നക്‌സലൈറ്റുകളെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ പ്രഖ്യാപിച്ചു. ബെല്‍ത്തങ്ങാടി താലൂക്ക് കുത്തല്ലൂര്‍ കോട്ടയന്തക്കയിലെ ഗീത എന്ന സുന്ദരി, റായ്ച്ചൂര്‍ ജില്ലയിലെ അരോളി അംബേദ്കര്‍ കോളനിയിലെ ജയന്‍ എന്ന മഹേഷ് എന്നിവരെ പിടികൂടുന്നവര്‍ക്കാണ് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുന്നത്.
മുമ്പ് ഇവരെ കണ്ടെത്തുന്നതിന് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രണ്ടുപേരെയും ഇനിയും കണ്ടെത്താത്ത സാഹചര്യത്തിലാണ് പുതിയ വാറണ്ടിനൊപ്പം 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവും എന്‍.ഐ.എ നടത്തിയത്. 2014 ഏപ്രില്‍ 24ന് വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദിന്റെ വീട്ടില്‍ നക്‌സലൈറ്റുകളായ രൂപേഷ്, അനു, ജയന്ത, കന്യ, സുന്ദരി എന്നിവര്‍ ആയുധങ്ങളുമായെത്തി വധഭീഷണി മുഴക്കുകയും ജോലി രാജിവെക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനില്‍ സമ്മര്‍ദം ചെലുത്തുകയും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ രൂപേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവരെ അയച്ചത് ഗീതയും ജയനുമാണെന്ന് വ്യക്തമായത്. 2016ല്‍ കേരള പൊലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായി ഗീതയെയും ജയനെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Related Articles
Next Story
Share it