കാസര്‍കോട് നഗരസഭയില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു.നഗരസഭാ വനിത ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയര്‍മാന്‍ ആഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനറുമായ അബ്ബാസ് ബീഗം, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുന്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുതിര്‍ന്ന കര്‍ഷകന്‍ പപ്പന്‍ സംസാരിച്ചു. കൃഷി […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു.
നഗരസഭാ വനിത ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയര്‍മാന്‍ ആഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനറുമായ അബ്ബാസ് ബീഗം, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുന്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുതിര്‍ന്ന കര്‍ഷകന്‍ പപ്പന്‍ സംസാരിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.പി. ശ്രീജ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.സി. വിജയകുമാരി നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍, നഗരസഭാ പരിധിയിലെ കര്‍ഷകര്‍ ചടങ്ങില്‍ സംബന്ധിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും പൊതുജനങ്ങള്‍ക്കു ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു.

Related Articles
Next Story
Share it