ദേശീയപാത വികസനം: പാക്കേജ് നടപ്പാക്കാതെ കടകള്‍ വിട്ടൊഴിയില്ലെന്ന് വ്യാപാരി വ്യവസായി സമിതി

കോഴിക്കോട്: സംസ്ഥാനത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാക്കേജ് നടപ്പാക്കാതെ കടകള്‍ വിട്ടൊഴിയില്ലെന്ന് വ്യാപാരി വ്യവസായി സമിതി. മൂരാട്, പാലോളി പാലം ഭാഗങ്ങളില്‍ ആറ് മാസത്തിലേറെയായി കടകള്‍ ഏറ്റെടുത്തിട്ടും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. 25% സംസ്ഥാന വിഹിതവും നല്‍കി റോഡ് പദ്ധതി നടപ്പാക്കുമ്പോള്‍ വ്യാപാരികളെ മാത്രം അവഗണിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്നവരോട് കരുണയില്ലാതെ പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് […]

കോഴിക്കോട്: സംസ്ഥാനത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാക്കേജ് നടപ്പാക്കാതെ കടകള്‍ വിട്ടൊഴിയില്ലെന്ന് വ്യാപാരി വ്യവസായി സമിതി. മൂരാട്, പാലോളി പാലം ഭാഗങ്ങളില്‍ ആറ് മാസത്തിലേറെയായി കടകള്‍ ഏറ്റെടുത്തിട്ടും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.

25% സംസ്ഥാന വിഹിതവും നല്‍കി റോഡ് പദ്ധതി നടപ്പാക്കുമ്പോള്‍ വ്യാപാരികളെ മാത്രം അവഗണിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്നവരോട് കരുണയില്ലാതെ പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി കെ വിജയന്‍, ടി മരക്കാര്‍, സി വി ഇക്ബാല്‍, കെ എം റഫീഖ്, കെ സുധ, ഡി എം ശശീന്ദ്രന്‍, കെ സോമന്‍, ഗഫൂര്‍ രാജധാനി എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it