ദേശീയപാത വികസനം: നേരത്തെ അളന്ന് തിട്ടപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ ഭൂമി നിര്‍മ്മാണ കമ്പനി ഏറ്റെടുക്കുന്നതായി വ്യാപക പരാതി

കാസര്‍കോട്: ദേശീയപാത വികസനത്തിന് എല്‍.എ എന്‍.എച്ച് വിഭാഗം ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് കൂടുതലായി സ്ഥലം നിര്‍മ്മാണ കമ്പനി ഏറ്റെടുക്കുന്നതായി വ്യാപക പരാതി. കാസര്‍കോട്ടെ പലയിടത്തും നേരത്തെ സ്ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ മാറി നിര്‍മ്മാണ കമ്പനി പുതുതായി കല്ല് സ്ഥാപിച്ചതായാണ് പരാതി ഉയര്‍ന്നത്. അണങ്കൂരിലെ പ്രസാദ് മണിയാണിയുടെ വീട്ടില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെ അക്വിസിഷന്‍ വിഭാഗം അടയാളമിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിര്‍മ്മാണ ഉദ്യോഗസ്ഥരെത്തി പുതിയ അടയാളമിട്ടു. […]

കാസര്‍കോട്: ദേശീയപാത വികസനത്തിന് എല്‍.എ എന്‍.എച്ച് വിഭാഗം ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് കൂടുതലായി സ്ഥലം നിര്‍മ്മാണ കമ്പനി ഏറ്റെടുക്കുന്നതായി വ്യാപക പരാതി. കാസര്‍കോട്ടെ പലയിടത്തും നേരത്തെ സ്ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ മാറി നിര്‍മ്മാണ കമ്പനി പുതുതായി കല്ല് സ്ഥാപിച്ചതായാണ് പരാതി ഉയര്‍ന്നത്. അണങ്കൂരിലെ പ്രസാദ് മണിയാണിയുടെ വീട്ടില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെ അക്വിസിഷന്‍ വിഭാഗം അടയാളമിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിര്‍മ്മാണ ഉദ്യോഗസ്ഥരെത്തി പുതിയ അടയാളമിട്ടു. നേരത്തെ ഏറ്റെടുത്ത സ്ഥലത്തില്‍ നിന്ന് രണ്ടരമീറ്റര്‍ ദൂരെയായാണ് പുതിയ അടയാളം. നുള്ളിപ്പാടിയിലും ഇതേ അവസ്ഥയുണ്ട്. വിദ്യാനഗര്‍, കുമ്പള, ഉപ്പള, മൊഗ്രാല്‍പുത്തൂര്‍ ഭാഗങ്ങളില്‍ നിന്നും സമാന രീതിയിലുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്. ദേശീയപാത അക്വിസിഷന്‍ വിഭാഗം ഉടമകളില്‍ നിന്നും ഭൂമി അക്വയര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പലയിടത്തും കല്ലുകള്‍ സ്ഥാപിച്ചത്. ഇതില്‍ നിന്ന് വളരെ മാറ്റംവരുത്തിയാണ് നിര്‍മ്മാണ കമ്പനി പുതുതായി അടയാളമിടുന്നത്. ഇതുസംബന്ധിച്ച് അണങ്കൂരിലെ ലാന്റ് അക്വിസിഷന്‍ വിഭാഗത്തോട് അന്വേഷിച്ചപ്പോള്‍ ഇതേകുറിച്ച് അവര്‍ക്കറിയില്ലെന്നാണ് തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് അവരും ഇക്കാര്യം അറിയുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം അക്വയര്‍ ചെയ്യേണ്ട ഉത്തരവാദിത്വം അക്വിസിഷന്‍ വിഭാഗത്തിനാണെന്നിരിക്കെ നിര്‍മ്മാണ കമ്പനി കൂടുതലായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വ്യാപകമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പല സ്ഥലമുടമകളും. അഞ്ച് വര്‍ഷം മുമ്പ് വരെ സ്ഥലം അടയാളപ്പെടുത്തുകയും പിന്നീട് പലതവണയായി അക്വിസിഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി അളന്നുതിട്ടപ്പെടുത്തുകയും നഷ്ടപരിഹാര തുക നിശ്ചയിക്കുകയും പലര്‍ക്കും നല്‍കുകയും ചെയ്ത ശേഷം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. 45 മീറ്റര്‍ സ്ഥലം കണക്കാക്കിയാണ് അടയാളം വെക്കുന്നതെന്നാണ് നിര്‍മ്മാണ കമ്പനി നല്‍കുന്ന വിശദീകരണമെങ്കിലും പലയിടത്തും 50 മീറ്ററോ അതില്‍ കൂടുതലോ പിന്നിട്ട് അടയാളം വെച്ചുവെന്നാണ് പരാതി.

Related Articles
Next Story
Share it