ദേശീയപാതാ വികസനം: തലപ്പാടി-ചെങ്കള പാത നിര്‍മാണം 4ന് തുടങ്ങും, ചെങ്കള-നീലേശ്വരം പാത 15 മുതല്‍

കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കമാവുന്നു. കാസര്‍കോട്, തളിപ്പറമ്പ് റീച്ചുകളില്‍ ഉടന്‍ ആരംഭിക്കും. തലപ്പാടി മുതല്‍ ചെങ്കള വരെ അടുത്തമാസം നാലിനും ചെങ്കള മുതല്‍ നീലേശ്വരം വരെ 15 ഓടെയും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്നാണ് അറിയുന്നത്. തലപ്പാടിയില്‍ നിന്നാണ് നിര്‍മാണം തുടങ്ങുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 39 കിലോ മീറ്റര്‍ ദൂരമാണ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ളത്. കറന്തക്കാട് മുതല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് കഴിഞ്ഞ് മിലന്‍ ഗ്രൗണ്ട് വരെ നീളുന്ന 1.06 കിലോ […]

കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കമാവുന്നു. കാസര്‍കോട്, തളിപ്പറമ്പ് റീച്ചുകളില്‍ ഉടന്‍ ആരംഭിക്കും. തലപ്പാടി മുതല്‍ ചെങ്കള വരെ അടുത്തമാസം നാലിനും ചെങ്കള മുതല്‍ നീലേശ്വരം വരെ 15 ഓടെയും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്നാണ് അറിയുന്നത്. തലപ്പാടിയില്‍ നിന്നാണ് നിര്‍മാണം തുടങ്ങുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 39 കിലോ മീറ്റര്‍ ദൂരമാണ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ളത്. കറന്തക്കാട് മുതല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് കഴിഞ്ഞ് മിലന്‍ ഗ്രൗണ്ട് വരെ നീളുന്ന 1.06 കിലോ മീറ്റര്‍ നീളമുള്ള മേല്‍പ്പാലം, കുമ്പള, മൊഗ്രാല്‍, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാന പാലങ്ങള്‍, നാല് ചെറുപാലങ്ങള്‍ എന്നിവയുടെ മണ്ണ് പരിശോധന പൂര്‍ത്തിയായി. ചെറുപാലങ്ങളില്‍ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനവും തുടങ്ങി.
ചെങ്കള-നീലേശ്വരം റോഡ് നിര്‍മാണം 15 ഓടെ തുടങ്ങും. പൊയിനാച്ചിയില്‍ നിന്നാണ് തുടങ്ങുക. പത്ത് കിലോമീറ്റര്‍ റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും. ആറുവരി പാതയില്‍ മൂന്നുവരിയുള്ള ഒരുഭാഗം ആദ്യം നിര്‍മിക്കും. നിര്‍മാണത്തില്‍ വളരെ വെല്ലുവിളി നേരിടുന്നതാണ് 37 കിലോമീറ്റര്‍ നീളമുള്ള ചെങ്കള-നീലേശ്വരം റീച്ചും 40 കിലോമീറ്റര്‍ നീളമുള്ള നീലേശ്വരം-തളിപ്പറമ്പ് റീച്ചും. ഹൈദരാബാദിലെ മേഘശ്രീ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്.
തലപ്പാടി-ചെങ്കള റീച്ചില്‍ റോഡിന്റെ അതിര്‍ത്തികള്‍ കൃത്യമായി മാര്‍ക്ക് ചെയ്യുന്ന ജോലി പുരോഗമിക്കുന്നുണ്ട്. ഇത് മഞ്ചേശ്വരം വരെ എത്തി. സര്‍വീസ് റോഡുകളാണ് ആദ്യം നിര്‍മിക്കുന്നത്. ഗതാഗത ക്രമീകരണത്തിന് സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാതയുടെ നിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിക്കുക. റോഡ് പ്രവൃത്തിക്ക് മുന്നോടിയായി വശങ്ങളിലെ മരം മുറിക്കല്‍ ജോലിയും പുരോഗമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ച് നീക്കുന്നുണ്ട്.

Related Articles
Next Story
Share it