ദേശീയപാതാ വികസനം: ഫ്‌ളൈ ഓവര്‍, പാലം നിര്‍മ്മിക്കുന്ന ഭാഗങ്ങളില്‍ മണ്ണ് പരിശോധന പുരോഗമിക്കുന്നു

കാസര്‍കോട്: ആറുവരി ദേശീയപാത നിര്‍മ്മാണത്തോടനുബന്ധിച്ച് കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെ നിര്‍മ്മിക്കുന്ന ഓവര്‍ ബ്രിഡ്ജിനായുള്ള മണ്ണ് പരിശോധന തുടങ്ങി. കറന്തക്കാട്, പുതിയ ബസ്സ്റ്റാന്റ് നുള്ളിപ്പാടി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മുതല്‍ മണ്ണ് പരിശോധിച്ച് വരുന്നത്. തലപ്പാടി മുതല്‍ ചെര്‍ക്കള വരെയുള്ളതാണ് ആദ്യ റീച്ച്. 2020 മേയിലാണ് കേന്ദ്രം അനുമതി നല്‍കിയത്. ഊരാളുങ്കാല്‍ സൊസൈറ്റിക്കാണ് തലപ്പാടി മുതല്‍ ചെര്‍ക്കള വരെയുള്ള ആറുവരിപ്പാതയുടെ കരാര്‍. തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള 39 കിലോമീറ്ററിന് 1281 കോടി രൂപയാണ് ചിലവ്. ഭൂമി ഏറ്റെടുക്കലിന് 683 […]

കാസര്‍കോട്: ആറുവരി ദേശീയപാത നിര്‍മ്മാണത്തോടനുബന്ധിച്ച് കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെ നിര്‍മ്മിക്കുന്ന ഓവര്‍ ബ്രിഡ്ജിനായുള്ള മണ്ണ് പരിശോധന തുടങ്ങി. കറന്തക്കാട്, പുതിയ ബസ്സ്റ്റാന്റ് നുള്ളിപ്പാടി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മുതല്‍ മണ്ണ് പരിശോധിച്ച് വരുന്നത്. തലപ്പാടി മുതല്‍ ചെര്‍ക്കള വരെയുള്ളതാണ് ആദ്യ റീച്ച്. 2020 മേയിലാണ് കേന്ദ്രം അനുമതി നല്‍കിയത്. ഊരാളുങ്കാല്‍ സൊസൈറ്റിക്കാണ് തലപ്പാടി മുതല്‍ ചെര്‍ക്കള വരെയുള്ള ആറുവരിപ്പാതയുടെ കരാര്‍. തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള 39 കിലോമീറ്ററിന് 1281 കോടി രൂപയാണ് ചിലവ്. ഭൂമി ഏറ്റെടുക്കലിന് 683 കോടി രൂപ. 15 വര്‍ഷത്തേക്ക് റോഡ് പരിപാലന ചുമതല കരാര്‍ ഏറ്റെടുത്തവര്‍ക്കാണ്. 45 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും സര്‍വ്വീസ് റോഡ്, ഒമ്പത് അണ്ടര്‍ പാസേജ്, ഒരു ഫ്‌ളൈ ഓവര്‍, നാല് വലിയ പാലങ്ങള്‍, നാല് ചെറിയ പാലങ്ങള്‍, ഒരു ട്രക്ക് ലേ ലൈന്‍, മൂന്ന് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എന്നിവ നിര്‍മ്മിക്കും. പാലം നിര്‍മ്മിക്കുന്ന ഭാഗങ്ങളില്‍ മണ്ണ് പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

Related Articles
Next Story
Share it