ദേശീയപാത വികസനം: മഞ്ചേശ്വരം മണ്ഡലത്തില്‍ ജനപ്രതിനിധി-ഉദ്യോഗസ്ഥ സന്ദര്‍ശനം മെയ് 5ന്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തലപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് പലവിധ ആശങ്കകളും പരാതികളും വരുന്നതിന്റെ അടിസ്ഥാനത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയരക്ടരുടെയും ഡെപ്യുട്ടി കലക്ടറുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. പാത കടന്നു പോവുന്ന മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഹൈവേ അതോറിറ്റി, കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി, കംപ്ലയിന്റ് അതോറിറ്റി തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നു. പാതയുടെ ഇരുഭാഗങ്ങളില്‍ താമസിച്ചുവരുന്ന […]

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തലപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് പലവിധ ആശങ്കകളും പരാതികളും വരുന്നതിന്റെ അടിസ്ഥാനത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയരക്ടരുടെയും ഡെപ്യുട്ടി കലക്ടറുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. പാത കടന്നു പോവുന്ന മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഹൈവേ അതോറിറ്റി, കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി, കംപ്ലയിന്റ് അതോറിറ്റി തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നു.
പാതയുടെ ഇരുഭാഗങ്ങളില്‍ താമസിച്ചുവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളും നാട്ടുകാരും വ്യാപാരികളും നിലവിലെ പാതാ വികസനത്തെ വളരെ ആശങ്കയോടെയാണ് കണ്ടുവരുന്നതെന്നും തൊട്ടു മുന്‍വശത്തുള്ള ആസ്പത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങളടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോയിവരാന്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എം.എല്‍.എ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.
മണ്ഡലത്തിലെ തുമിനാട്, കുഞ്ചത്തൂര്‍, ഉദ്യാവര്‍, മഞ്ചേശ്വരം, പൊസോട്ട്, ഹൊസങ്കടി, ഉപ്പള ഗേറ്റ്, ഉപ്പള ടൗണ്‍, കൈക്കമ്പ, നയാബസാര്‍, ബന്തിയോട്, ഷിറിയ, ആരിക്കാടി, കുമ്പള, മൊഗ്രാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആവശ്യമായ ക്രോസ്സിംഗ് സംവിധാനം ഏര്‍പ്പെടുത്താനും പ്രധാന ടൗണുകളില്‍ ഫ്‌ളൈ ഓവര്‍ സ്ഥാപിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ വേണ്ട നടപടികള്‍ കൈകൊള്ളാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എ മുന്നോട്ടുവെച്ചു.
ഈ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ മെയ് അഞ്ചിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഡെപ്യുട്ടി കലക്ടര്‍, എന്‍.എച്ച്.ഐ.എ പ്രൊജക്റ്റ് ഓഫീസര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, എന്‍.എച്ച്.ഐ.എ ഉദ്യോഗസ്ഥര്‍, ഊരാലുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി സന്ദര്‍ശനം നടത്തും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ എം.എല്‍.എ-പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത്, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടുന്നത് ഉടനടി നന്നാക്കുന്നത് സംബന്ധിച്ചും വേണ്ട നടപടികള്‍ കൈകൊള്ളന്‍ തീരുമാനമായി.

Related Articles
Next Story
Share it