ദേശീയപാത വികസനം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യണം -കെ.വി.വി.ഇ.എസ്.

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് വ്യാപാരസ്ഥാപനം ഷിഫ്റ്റ് ചെയ്യുന്നതിനായി പ്രഖ്യാപിച്ച തുക ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുളള നടപടിയും കട ഒഴിപ്പിക്കല്‍ കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനവും ഉടന്‍ നല്‍കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭ […]

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് വ്യാപാരസ്ഥാപനം ഷിഫ്റ്റ് ചെയ്യുന്നതിനായി പ്രഖ്യാപിച്ച തുക ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുളള നടപടിയും കട ഒഴിപ്പിക്കല്‍ കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനവും ഉടന്‍ നല്‍കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് കഴിഞ്ഞ മന്ത്രിസഭ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ഷിഫ്റ്റിംഗ് ചാര്‍ജ് ആയി രണ്ടു ലക്ഷം രൂപയും പീടിക തൊഴിലാളികള്‍ക്ക് ആറുമാസത്തെ വേതനവും നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും ആര്‍ക്കും തുക ലഭിച്ചിട്ടില്ല. ദേശീയപാത അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ട് ദേശീയപാത വികസനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങള്‍ കണക്കാക്കി കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും നല്‍കുന്നുണ്ട്. വര്‍ഷങ്ങളായി ഉപജീവനത്തിനായി വ്യപാരം സ്വയം തൊഴിലായി സ്വീകരിച്ച്, നിയമാനുസൃതം നികുതി കൊടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ക്ക് യാതൊരു നഷ്ടപരിഹാരം ലഭിക്കാതെ ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. പി.പി. മുസ്തഫ, സി.എച്ച്. ശംസുദ്ദീന്‍, എ.എ. അസീസ്, സി. ഹംസ പാലക്കി, ശിഹാബ് ഉസ്മാന്‍, ശശിധരന്‍ ജി.എസ്., പി. മുരളീധരന്‍, എ.വി. ഹരിഹരസുതന്‍, എം.പി. സുബൈര്‍, ബഷീര്‍കനില എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it