എന്‍.എഫ്.പി.ഇ.ജി.ഡി.എസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം; പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: തപാല്‍ മേഖലയിലെ കരുത്തുറ്റ സമരയ്ക്യ പ്രസ്ഥാനമായ എന്‍.എഫ്.പി.ഇയുടെ ജി.ഡി.എസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം കാസര്‍കോട് ഒക്ടോബര്‍ 8,9 തീയതികളില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരണ യോഗം കാസര്‍കോട് പി ആന്റ് ടി ഹോമില്‍ നടന്നു. എന്‍.എഫ്.പി.ഇ സംസ്ഥാന ചെയര്‍മാനും മുന്‍ എം.പിയുമായ പി.കരുണാകരന്‍ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ഭാസ്‌കരന്‍, എന്‍.എഫ്.പി.ഇ അഖിലേന്ത്യാ പ്രസിഡണ്ട് പി.വി രാജേന്ദ്രന്‍, എന്‍.എഫ്.പി.ഇ സംസ്ഥാന ഏകോപന സമിതി കണ്‍വീനര്‍ പി.കെ മുരളീധരന്‍, ജി.ഡി.എസ് […]

കാസര്‍കോട്: തപാല്‍ മേഖലയിലെ കരുത്തുറ്റ സമരയ്ക്യ പ്രസ്ഥാനമായ എന്‍.എഫ്.പി.ഇയുടെ ജി.ഡി.എസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം കാസര്‍കോട് ഒക്ടോബര്‍ 8,9 തീയതികളില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരണ യോഗം കാസര്‍കോട് പി ആന്റ് ടി ഹോമില്‍ നടന്നു. എന്‍.എഫ്.പി.ഇ സംസ്ഥാന ചെയര്‍മാനും മുന്‍ എം.പിയുമായ പി.കരുണാകരന്‍ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ഭാസ്‌കരന്‍, എന്‍.എഫ്.പി.ഇ അഖിലേന്ത്യാ പ്രസിഡണ്ട് പി.വി രാജേന്ദ്രന്‍, എന്‍.എഫ്.പി.ഇ സംസ്ഥാന ഏകോപന സമിതി കണ്‍വീനര്‍ പി.കെ മുരളീധരന്‍, ജി.ഡി.എസ് യൂണിയന്‍ അഖിലേന്ത്യാ ട്രഷറര്‍ എം.കുമാരന്‍ നമ്പ്യാര്‍, ജി.ഡി.എസ് യൂണിയന്‍ സര്‍ക്കിള്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണന്‍ നായര്‍, സര്‍ക്കിള്‍ പ്രസിഡണ്ട് എന്‍.പി ലാലന്‍ എന്നിവര്‍ സംസാരിച്ചു. എസ്. സുനില്‍ ലാല്‍ സ്വാഗതവും സി.രാഘവന്‍ നന്ദിയും പറഞ്ഞു. ശരത് പി.വി പാനല്‍ അവതരിപ്പിച്ചു. കെ.പി പ്രേമകുമാര്‍ ബഡ്ജറ്റും അവതരിപ്പിച്ചു.

Related Articles
Next Story
Share it