എന്‍.എഫ്.പി.ഇ ദേശീയ നേതാവ് എം. കൃഷ്ണന്‍ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: തപാല്‍ ജീവനക്കാരുടെ സംഘടനയായ എന്‍.എഫ്.പി.ഇയുടെ ദേശീയ നേതാവ് കാലിക്കടവിലെ എം. കൃഷ്ണന്‍ (65) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസിന്റ സംസ്ഥാന സെക്രട്ടറിയായി 25 വര്‍ഷം വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് അഖിലേന്ത്യ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ച കൃഷ്ണന്‍ കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഹിന്ദി മേഖലയില്‍ ഉള്‍പ്പെടെ തപാല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുമ്പില്‍ എത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് കൃഷ്ണന്‍. 2018 ജി.ഡി.എസ്. […]

കാഞ്ഞങ്ങാട്: തപാല്‍ ജീവനക്കാരുടെ സംഘടനയായ എന്‍.എഫ്.പി.ഇയുടെ ദേശീയ നേതാവ് കാലിക്കടവിലെ എം. കൃഷ്ണന്‍ (65) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസിന്റ സംസ്ഥാന സെക്രട്ടറിയായി 25 വര്‍ഷം വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് അഖിലേന്ത്യ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ച കൃഷ്ണന്‍ കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഹിന്ദി മേഖലയില്‍ ഉള്‍പ്പെടെ തപാല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുമ്പില്‍ എത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് കൃഷ്ണന്‍. 2018 ജി.ഡി.എസ്. ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ നടപ്പിലാക്കാന്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തി ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസും മണിക്കൂറോളം നീളുന്ന പ്രസംഗവും നടത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്ന കൃഷ്ണന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കോവിഡിനു പിന്നാലെ ന്യൂമോണിയയും ബാധിച്ചാണ് മരിച്ചത്.
ഭാര്യ: സരോജിനി പനത്തടി (റിട്ട. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്). മക്കള്‍: അഞ്ജുകൃഷ്ണന്‍ (പോളണ്ട്), അഞ്ജന കൃഷ്ണന്‍.

Related Articles
Next Story
Share it