നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു, മരിച്ച രാജനെതിരെയും കേസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയെന്നും കൊവിഡ് നിയന്ത്രണം ലംഘിച്ചെന്നുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണപ്പെട്ട അമ്പിളിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ച് പ്രതിഷേധിച്ചതിന്റെ പേരിലാണ് കേസ്. മരിച്ച രാജനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സില്‍ മൃതദേഹം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചപ്പോള്‍ വീടിന് സമീപത്തെ റോഡില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നല്‍കിയ വസന്തക്കും ദമ്പതികളുടെ മരണത്തിനിടയാക്കിയ പോലീസുകാരനും […]

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയെന്നും കൊവിഡ് നിയന്ത്രണം ലംഘിച്ചെന്നുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മരണപ്പെട്ട അമ്പിളിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ച് പ്രതിഷേധിച്ചതിന്റെ പേരിലാണ് കേസ്. മരിച്ച രാജനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സില്‍ മൃതദേഹം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചപ്പോള്‍ വീടിന് സമീപത്തെ റോഡില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നല്‍കിയ വസന്തക്കും ദമ്പതികളുടെ മരണത്തിനിടയാക്കിയ പോലീസുകാരനും എതിരെ നടപടി വേണമെന്നും കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ഇതേ സ്ഥലത്ത് വീടും നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പോലീസും തഹസില്‍ദാരും മറ്റും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കലക്ടര്‍ നേരിട്ടെത്തി ആവശ്യങ്ങളില്‍ ഉറപ്പുനല്‍കണമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുക്കുകയും ഒടുവില്‍ കലക്ടര്‍ എത്തി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.