കാസര്‍കോട്: പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വിളിച്ച് പറഞ്ഞ് കാസര്‍കോട് നഗരത്തില്‍ ഉത്തരദേശം പത്രം വില്‍പ്പന നടത്തിയിരുന്ന പുളിക്കൂര്‍ സ്വദേശി സിറാജ് (47) അന്തരിച്ചു. പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ തന്റേതായ ശൈലിയില്‍ വിളിച്ചുപറഞ്ഞ്, കാസര്‍കോട് നഗരത്തിലൂടെ നടന്ന് ബസ് യാത്രക്കാര്‍ക്കടക്കം പത്രം എത്തിച്ചിരുന്ന സിറാജ് ഏവര്‍ക്കും സുപരിചിതനാണ്. അടുത്ത കാലം വരെ കാസര്‍കോട് നഗരത്തില്‍ ഉത്തരദേശം അടക്കമുള്ള പത്രങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. എസ്.വൈ.എസിന്റെയും മുസ്ലിംലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. അവിവാഹിതനാണ്. പരേതരായ മുഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഹമീദ്, മൂസ, ഇബ്രാഹിം, പരേതരായ അബ്ദുല്ല, സുഹ്റ.