നവദമ്പതികള്‍ വിവാഹ വസ്ത്രത്തില്‍ പ്ലകാര്‍ഡുമേന്തി പെര്‍വാഡ് അണ്ടര്‍പാസിന് വേണ്ടിയുള്ള സമരപന്തലില്‍

പെര്‍വാഡ്: ദേശീയപാത ആറുവരിയാക്കി ഉയര്‍ത്തിക്കെട്ടുന്നതോടെ പെറുവാഡ് രണ്ടായി മുറിയുകയും പ്രദേശത്തെ അറുന്നൂറോളം കുടുംബങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടി വരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരു അടിപ്പാതക്കു വേണ്ടി നാട്ടുകാര്‍ നടത്തുന്ന സമരത്തിന്റെ മുപ്പതിയേഴാം ദിവസം നവ ദമ്പതികള്‍ വിവാഹ വസ്ത്രത്തില്‍ തന്നെ പ്ലക്കാര്‍ഡും പിടിച്ചു സമരപന്തലില്‍ ഇരുന്നത് ശ്രദ്ധേയമായി.സന്ദീപ്-അശ്വിനി ദമ്പതിമാരാണ് സ്വകാര്യ സന്തോഷങ്ങള്‍ മാറ്റിവെച്ചു നാട്ടിന്റെ പൊതു പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലെത്തി പങ്കാളികളായത്.രണ്ടു പേരും വേദിയില്‍ ഉയര്‍ന്ന പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചപ്പോള്‍ സമരപ്പോരാളികള്‍ക്ക് […]

പെര്‍വാഡ്: ദേശീയപാത ആറുവരിയാക്കി ഉയര്‍ത്തിക്കെട്ടുന്നതോടെ പെറുവാഡ് രണ്ടായി മുറിയുകയും പ്രദേശത്തെ അറുന്നൂറോളം കുടുംബങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടി വരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരു അടിപ്പാതക്കു വേണ്ടി നാട്ടുകാര്‍ നടത്തുന്ന സമരത്തിന്റെ മുപ്പതിയേഴാം ദിവസം നവ ദമ്പതികള്‍ വിവാഹ വസ്ത്രത്തില്‍ തന്നെ പ്ലക്കാര്‍ഡും പിടിച്ചു സമരപന്തലില്‍ ഇരുന്നത് ശ്രദ്ധേയമായി.
സന്ദീപ്-അശ്വിനി ദമ്പതിമാരാണ് സ്വകാര്യ സന്തോഷങ്ങള്‍ മാറ്റിവെച്ചു നാട്ടിന്റെ പൊതു പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലെത്തി പങ്കാളികളായത്.
രണ്ടു പേരും വേദിയില്‍ ഉയര്‍ന്ന പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചപ്പോള്‍ സമരപ്പോരാളികള്‍ക്ക് ആവേശം വര്‍ധിച്ചു.
പെറുവാഡ് അണ്ടര്‍പാസ്സ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എച്ച് റംല, മുന്‍ മെമ്പര്‍ ബി എന്‍ മുഹമ്മദ് അലി, എന്‍ പി ഇബ്രാഹിം, ശുഭാകറ, അബ്ദുല്ല ഹില്‍റ്റോപ്പ്, ഹാരിസ് പെറുവാഡ്, ഫിര്‍ഷാദ് കോട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it