ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും പരിക്ക്

കണിച്ചുകുളങ്ങര: ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു. ആലുവ മുപ്പത്തടം പൊട്ട തോപ്പില്‍പറമ്പ് വിഷ്ണുപ്രിയയാണ് (19) മരിച്ചത്. വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22), സുഹൃത്തുക്കളായ അഭിജിത് (20), ജിയോ (21) എന്നിവരും കാറിലുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30ന് ദേശീയപാത ചേര്‍ത്തല തിരുവിഴ ജംഗ്ഷനുസമീപമാണ് അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. […]

കണിച്ചുകുളങ്ങര: ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു. ആലുവ മുപ്പത്തടം പൊട്ട തോപ്പില്‍പറമ്പ് വിഷ്ണുപ്രിയയാണ് (19) മരിച്ചത്. വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22), സുഹൃത്തുക്കളായ അഭിജിത് (20), ജിയോ (21) എന്നിവരും കാറിലുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 8.30ന് ദേശീയപാത ചേര്‍ത്തല തിരുവിഴ ജംഗ്ഷനുസമീപമാണ് അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Newly wed bride died in accident

Related Articles
Next Story
Share it