ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ നവവധു വിഷം കഴിച്ച് മരിച്ച നിലയില്‍

പുത്തൂര്‍: ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ നവവധുവിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ കെഡില ഗ്രാമത്തിലെ ഗുഡ്ഡകോടി ബാലപ്പ പൂജാരിയുടെള്‍ ഹര്‍ഷിത(28)യാണ് മരിച്ചത്.ഫെബ്രുവരി 10ന് കെമ്മിഞ്ഞെ ക്ഷേത്രത്തിലെ മാനേജര്‍ പ്രശാന്താണ് ഹര്‍ഷിതയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്ന ഹര്‍ഷിത ഏപ്രില്‍ 23ന് ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഹര്‍ഷിത വീട്ടില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുത്തൂര്‍ പൊലീസ് കേസെടുത്തു.

പുത്തൂര്‍: ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ നവവധുവിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ കെഡില ഗ്രാമത്തിലെ ഗുഡ്ഡകോടി ബാലപ്പ പൂജാരിയുടെള്‍ ഹര്‍ഷിത(28)യാണ് മരിച്ചത്.
ഫെബ്രുവരി 10ന് കെമ്മിഞ്ഞെ ക്ഷേത്രത്തിലെ മാനേജര്‍ പ്രശാന്താണ് ഹര്‍ഷിതയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്ന ഹര്‍ഷിത ഏപ്രില്‍ 23ന് ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഹര്‍ഷിത വീട്ടില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുത്തൂര്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it