കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സി.പി.സി.ആര്.ഐ. ഗസ്റ്റ് ഹൗസിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വിദ്യാനഗര്‍ പന്നിപ്പാറയിലെ അസീസ് (29), ഭാര്യ ഉപ്പള സ്വദേശിനി ഖദീജ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സ്കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ എതിരെ വരികയായിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അസീസിനെ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി.
അപകടവിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.