'ന്യൂജന്‍' ചാനല്‍ മലയാളം
'ഡോക്ടറോട് ചോദിക്കൂ: നവജാത ശിശുക്കളെ എങ്ങനെ പരിചരിക്കണം?' നേരിട്ട് കണ്ടു ചോദിച്ചറിയാന്‍ ചെലവുണ്ട്; ഒരെളുപ്പഴിയുണ്ട്: ഇതാ: 'ചാനലി'ന് എഴുതൂ അറിയേണ്ടതെല്ലാം. അവര്‍ ഏര്‍പ്പാടാക്കുന്ന ഡോക്ടര്‍ മറുപടി പറയും. അതും നേരിട്ട് കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കായി കേട്ടെഴുതിത്തരാം. (ബ്രാക്കറ്റില്‍ കാണുന്നത് കേട്ടതല്ല; ശ്രോതാക്കള്‍ ചോദിക്കാനിടയുള്ളത് ഊഹിച്ചെഴുതിയതാണ്)ഇതാ, ഡോക്ടര്‍ പറഞ്ഞത്:ഒരു പുതിയ ഫീഡ് ഇന്‍ട്രൊഡ്യൂസ് ചെയ്താല്‍ അത് ടോളറേറ്റ് ചെയ്യേണ്ടതുണ്ട്.(നവജാത ശിശുവിന് എന്ത് ആഹാരം കൊടുക്കണം?) 'എക്‌സ്‌ക്ലൂസീവ്‌ലി ബ്രസ്റ്റ് മില്‍ക്ക് മതി. ഇറ്റ് ഈസ് ഈഫ്'. (അത് സംബന്ധിച്ചും സംശയമുണ്ടെന്നോ?) 'അതൊക്കെ […]

'ഡോക്ടറോട് ചോദിക്കൂ: നവജാത ശിശുക്കളെ എങ്ങനെ പരിചരിക്കണം?' നേരിട്ട് കണ്ടു ചോദിച്ചറിയാന്‍ ചെലവുണ്ട്; ഒരെളുപ്പഴിയുണ്ട്: ഇതാ: 'ചാനലി'ന് എഴുതൂ അറിയേണ്ടതെല്ലാം. അവര്‍ ഏര്‍പ്പാടാക്കുന്ന ഡോക്ടര്‍ മറുപടി പറയും. അതും നേരിട്ട് കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കായി കേട്ടെഴുതിത്തരാം. (ബ്രാക്കറ്റില്‍ കാണുന്നത് കേട്ടതല്ല; ശ്രോതാക്കള്‍ ചോദിക്കാനിടയുള്ളത് ഊഹിച്ചെഴുതിയതാണ്)
ഇതാ, ഡോക്ടര്‍ പറഞ്ഞത്:
ഒരു പുതിയ ഫീഡ് ഇന്‍ട്രൊഡ്യൂസ് ചെയ്താല്‍ അത് ടോളറേറ്റ് ചെയ്യേണ്ടതുണ്ട്.
(നവജാത ശിശുവിന് എന്ത് ആഹാരം കൊടുക്കണം?) 'എക്‌സ്‌ക്ലൂസീവ്‌ലി ബ്രസ്റ്റ് മില്‍ക്ക് മതി. ഇറ്റ് ഈസ് ഈഫ്'. (അത് സംബന്ധിച്ചും സംശയമുണ്ടെന്നോ?) 'അതൊക്കെ റൂളൗട്ട് ചെയ്യാം'. 'അതിനെക്കുറിച്ച് വറി ചെയ്യേണ്ട കാര്യമില്ല എന്നാണ് എന്റെ ഒപ്പീനിയന്‍.' (കുഞ്ഞ് ഞരങ്ങുകയോ, ചുമയ്ക്കുകയോ മറ്റോ ചെയ്താലോ?)
'ഇറ്റ് വില്‍ ഹാപ്പന്‍'
'ഹോസ്പിറ്റലൈസ്ഡ് ഡെലിവറി ആയിരിക്കുമല്ലോ'
'റെയര്‍ കേസില്‍ അത്ര വറി ചെയ്യേണ്ട'
ഹാര്‍ട്ടിന്റെ ഫംഗ്ഷന്‍ നടക്കുന്നുണ്ട് എന്നതിനെപ്പറ്റി 'റീവാല്യൂവേഷന്‍' നടത്തണം.
'നമ്മുടേത് ഹോട്ട് വെതറാണല്ലോ'
(ഇനിയുമുണ്ട് 'പര' ഭാഷാ പ്രയോഗങ്ങള്‍ -ഗ്രാജുവലി, എക്‌സ്‌പെഷ്യലി, ന്യൂട്രിഷ്യസ് ഫുഡ്, ഓയിലി ഫുഡ് -ഇത്യാദി.
ആരെ ഉദ്ദേശിച്ചുള്ളതാണ് 'ഡോക്ടറോട് ചോദിക്കൂ' എന്ന ഈ ചാനല്‍ പരിപാടി? (ഏഷ്യാനെറ്റില്‍)
ഒറ്റകേള്‍വിയില്‍ തന്നെ മനസിലാക്കാന്‍ സാധിക്കുന്നത് ആകേണ്ടതല്ലേ?
'ന്യൂജന്‍' ശ്രോതാക്കള്‍ക്ക് അത് സാധിക്കുമായിരിക്കും. പഴഞ്ചന്മാര്‍ മാറിനില്‍ക്കട്ടെ! പ്രൊഫ. എം.പി പോള്‍ പതിറ്റാണ്ടുകള്‍ മുമ്പ് എഴുതി: 'ബ്രദറിന്റെ വൈഫിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.'
നവീന മലയാളത്തിന് ഉദാഹരണം നല്‍കുകയായിരുന്നു അദ്ദേഹം.
'പ്രത്യയം' ഏത് ഭാഷയുടേത് എന്ന് നോക്കി ഭാഷ നിര്‍ണയിക്കണം എന്നാണ് പറഞ്ഞത്. അതാണത്രേ മലയാള ശൈലി.
അപ്പോള്‍, ചാനലിലെ ഡോക്ടര്‍ സംശയ നിവാരണം നടത്തിയത് മലയാളത്തിലാണ്; തര്‍ക്കം വേണ്ട.
-നാരായണന്‍ പേരിയ