'പാസുകളുടെ എണ്ണം നോക്കി വിജയിയെ തീരുമാനിക്കാമായിരുന്നു'; യൂറോ കപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടിനെ ട്രോളി ലോകകപ്പിലെ കടം വീട്ടി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍
ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിനെ ട്രോളി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. 2019ലെ ലോകകപ്പ് ഫൈനലിലെ കടം വീട്ടിയാണ് ന്യൂസിലാന്‍ഡ് താരങ്ങളുടെ ട്രോള്‍. നിശ്ചിത സമയവും അധിക സമയവും സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറ്റലി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു താരങ്ങളുടെ ട്രോള്‍. 'പാസുകളുടെ എണ്ണം നോക്കി വിജയിയെ തീരുമാനിക്കാമായിരുന്നു എന്നാണ് ഇംഗ്ലണ്ടിന്റെ പരാജയത്തില്‍ കിവീസ് താരങ്ങള്‍ പ്രതികരിച്ചത്. ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും […]

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിനെ ട്രോളി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. 2019ലെ ലോകകപ്പ് ഫൈനലിലെ കടം വീട്ടിയാണ് ന്യൂസിലാന്‍ഡ് താരങ്ങളുടെ ട്രോള്‍. നിശ്ചിത സമയവും അധിക സമയവും സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറ്റലി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു താരങ്ങളുടെ ട്രോള്‍. 'പാസുകളുടെ എണ്ണം നോക്കി വിജയിയെ തീരുമാനിക്കാമായിരുന്നു എന്നാണ് ഇംഗ്ലണ്ടിന്റെ പരാജയത്തില്‍ കിവീസ് താരങ്ങള്‍ പ്രതികരിച്ചത്.
ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു ഐ.സി.സി വിജയികളെ തീരുമാനിച്ചത്. ഇതിനോടുള്ള പ്രതിഷേധമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ പങ്കുവെച്ചത്. ലോകകപ്പ് ഫൈനലും സൂപ്പര്‍ ഓവറും സമനിലയായതിനെ തുടര്‍ന്നാണ് ബൗണ്ടറികളുടെ എണ്ണം നോക്കി ലോകകപ്പ് വിജയിയെ നിര്‍ണയിച്ചത്.
"എന്തിനാണ്? പെനാല്‍ട്ടി ഷൂട്ടൗട്ട്?. ഏറ്റവും കൂടുതല്‍ പാസുകള്‍ നല്‍കിയവരെ നോക്കി വിജയിയെ തിരഞ്ഞെടുത്താല്‍ പോരേ" -ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷം ട്വീറ്റ് ചെയ്തു. ലോകകപ്പ് ടീമില്‍ അംഗമായിരുന്ന നീഷമാണ് സിക്‌സര്‍ നേടി സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ സമനിലയിലെത്തിച്ചത്.
ട്രോളുമായി ന്യൂസിലാന്‍ഡ് മുന്‍ താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്റ്റൈറിസും രംഗത്തെത്തി."എനിക്കൊന്നും മനസ്സിലാകുന്നില്ല, ഇംഗ്ലണ്ടാണ് കൂടുതല്‍ കോര്‍ണറുകള്‍ നേടിയത്. അതുകൊണ്ട് അവരാണ് ചാമ്പ്യന്മാര്‍" എന്നായിരുന്നു സ്‌റ്റൈറിസിന്റെ പരിഹാസം.