പുതുപ്രതീക്ഷയുടെ ആരവങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റു

കാസര്‍കോട്: പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങി നാടും നഗരവും പുതുവര്‍ഷത്തെ വരവേറ്റു. ഘടികാര സൂചിക പന്ത്രണ്ട് മണിയില്‍ മുട്ടിയപ്പോള്‍ ആര്‍പ്പുവിളിയോടെ, അതിലേറെ ആഹ്ലാദത്തോടെ പുതിയ കൊല്ലത്തെ വരവേല്‍ക്കുകയായിരുന്നു നാടു മുഴുവനും. നഗരങ്ങളും ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതുഇടങ്ങള്‍ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വം വരവേറ്റു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ ഇന്നലെ പകല്‍ മുതല്‍ തന്നെ പലയിടത്തും ആഘോഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ബേക്കല്‍ ഫെസ്റ്റില്‍ വന്‍ജനക്കൂട്ടമാണ് പുതിയ വര്‍ഷത്തെ വരവേല്‍ക്കാനെത്തിയത്. കാസര്‍കോട്ടെ കോലായ് കൂട്ടായ്മ ഒരുക്കിയ പുതുവര്‍ഷാഘോഷത്തിനെത്തിയവരെ കൊണ്ട് സന്ധ്യാരാഗം ഓഡിറ്റോറിയം […]

കാസര്‍കോട്: പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങി നാടും നഗരവും പുതുവര്‍ഷത്തെ വരവേറ്റു. ഘടികാര സൂചിക പന്ത്രണ്ട് മണിയില്‍ മുട്ടിയപ്പോള്‍ ആര്‍പ്പുവിളിയോടെ, അതിലേറെ ആഹ്ലാദത്തോടെ പുതിയ കൊല്ലത്തെ വരവേല്‍ക്കുകയായിരുന്നു നാടു മുഴുവനും. നഗരങ്ങളും ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതുഇടങ്ങള്‍ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വം വരവേറ്റു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ ഇന്നലെ പകല്‍ മുതല്‍ തന്നെ പലയിടത്തും ആഘോഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ബേക്കല്‍ ഫെസ്റ്റില്‍ വന്‍ജനക്കൂട്ടമാണ് പുതിയ വര്‍ഷത്തെ വരവേല്‍ക്കാനെത്തിയത്. കാസര്‍കോട്ടെ കോലായ് കൂട്ടായ്മ ഒരുക്കിയ പുതുവര്‍ഷാഘോഷത്തിനെത്തിയവരെ കൊണ്ട് സന്ധ്യാരാഗം ഓഡിറ്റോറിയം നിറഞ്ഞിരുന്നു.
നാടും നഗരവും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ജാഗ്രതയില്‍ പൊലീസും ഉണര്‍ന്നിരുന്നു. രാത്രി പലയിടത്തും പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നുവെങ്കിലും പരിശോധനകളുടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നില്ല.

Related Articles
Next Story
Share it