ആസ്ട്രല്‍ വാച്ചസിന്റെ സ്ഥലത്ത് പുതിയ സംരംഭം ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വ്യവസായ മന്ത്രിയെ കണ്ടു

കാസര്‍കോട്: പൂട്ടിപ്പോയ ബീച്ച് റോഡിലെ ആസ്ട്രല്‍ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനെ കണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. എച്ച്.എം.ടി. കമ്പനിക്ക് വാച്ചുകള്‍ സംയോജിപ്പിച്ച് കൊടുത്തിരുന്ന ആസ്ട്രല്‍ വാച്ചസ് അവരുടെ ഓര്‍ഡറുകളില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് നഷ്ടത്തിലാവുകയായിരുന്നു. വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്തിനെത്തുതുടര്‍ന്ന് 2002 ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആസ്ട്രല്‍ വാച്ചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം 1.99 ഏക്കറാണ് ഈ സ്ഥലത്തിന്റെ നിലവിലെ […]

കാസര്‍കോട്: പൂട്ടിപ്പോയ ബീച്ച് റോഡിലെ ആസ്ട്രല്‍ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനെ കണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.
എച്ച്.എം.ടി. കമ്പനിക്ക് വാച്ചുകള്‍ സംയോജിപ്പിച്ച് കൊടുത്തിരുന്ന ആസ്ട്രല്‍ വാച്ചസ് അവരുടെ ഓര്‍ഡറുകളില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് നഷ്ടത്തിലാവുകയായിരുന്നു. വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്തിനെത്തുതുടര്‍ന്ന് 2002 ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ആസ്ട്രല്‍ വാച്ചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം 1.99 ഏക്കറാണ് ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ.എസ്.ഐ.ഡി.സി.യുടെ പേരിലാണ് ഉള്ളത്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്‌നോളജി പാര്‍ക്ക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങള്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it