ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.ആഗസ്റ്റ് രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയെ കൂടാതെ ഖത്തറിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും നിയമം ബാധകമാണ്. ഖത്തറില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച അല്ലെങ്കില്‍ കോവിഡ് സുഖം പ്രാപിച്ച പൗരന്മാരും താമസക്കാരും രണ്ട് ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. രണ്ടാം ദിവസം പി.സി.ആര്‍ […]

ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.ആഗസ്റ്റ് രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയെ കൂടാതെ ഖത്തറിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും നിയമം ബാധകമാണ്.

ഖത്തറില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച അല്ലെങ്കില്‍ കോവിഡ് സുഖം പ്രാപിച്ച പൗരന്മാരും താമസക്കാരും രണ്ട് ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. രണ്ടാം ദിവസം പി.സി.ആര്‍ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാല്‍ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും. പുറത്ത് നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും വാക്സിന്‍ എടുക്കാത്തവര്‍ക്കും 10 ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍. സന്ദര്‍ശകര്‍ക്കും ഇതേ നിബന്ധന ആണ്. വാക്സിന്‍ എടുക്കാത്ത ടൂറിസ്റ്റുകള്‍ / സന്ദര്‍ശകര്‍ എന്നിവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

സിനോഫാം വാക്സിന്‍ സ്വീകരിച്ച ഖത്തര്‍ പൗരനാണെങ്കില്‍ ഖത്തറില്‍ പ്രവേശിക്കുമ്പോള്‍ സൗജന്യമായി ആന്റിബോഡി പരിശോധന നടത്തും, ഫലം പോസിറ്റീവ് ആണെങ്കില്‍ യാത്രക്കാരനെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കും. അല്ലാത്തപക്ഷം, ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അഞ്ച് ദിവസത്തേക്ക് ഹോം ക്വാറന്റൈനും, യെല്ലോ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈനും ബാധകമാകും. റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ നാലാം ഘട്ടം ജൂലയ് 30ന് പ്രഖ്യാപിനിരിക്കെ പെരുന്നാളിന് ശേഷമുള്ള കോവിഡ് വ്യാപനത്തിന്റെ തോത് അല്‍പ്പം കൂടിയിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാംഘട്ടം ആഗസ്ത് മാസത്തിലും തുടരും. കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സാഹര്യം സാധാരണ നിലയിലാക്കുന്നതും പരിഗണിച്ച് കൊണ്ടുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles
Next Story
Share it