മംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസ് തുറന്നു

മംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മംഗളൂരുവില്‍ പുതിയ ഓഫീസ് തുറന്നു. സബ് സോണല്‍ കാര്യാലയമാണ് മംഗളൂരു കങ്കനടിയിലെ സെന്‍ട്രല്‍ എക്‌സൈസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ചത്. നിലവില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇ.ഡിയുടെ സോണല്‍ കാര്യാലയത്തിന് കീഴിലായാണ് മംഗളൂരുവിലെ സബ് സോണല്‍ കാര്യാലയം പ്രവര്‍ത്തിക്കുക. ദക്ഷിണ കന്നട, ബാഗല്‍കോട്ട്, ബെല്‍ഗാം, ബെല്ലാരി, ബിദാര്‍, ബിജാപുര, ഗദാഗ്, ഹാവേരി, ദാവന്‍ഗെരെ, ധാര്‍വാഡ്, കലബുര്‍ഗി, ഉത്തര കന്നട, കൊപ്പല്‍, ഉഡുപ്പി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലും സബ് സോണല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്ക് […]

മംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മംഗളൂരുവില്‍ പുതിയ ഓഫീസ് തുറന്നു. സബ് സോണല്‍ കാര്യാലയമാണ് മംഗളൂരു കങ്കനടിയിലെ സെന്‍ട്രല്‍ എക്‌സൈസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ചത്. നിലവില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇ.ഡിയുടെ സോണല്‍ കാര്യാലയത്തിന് കീഴിലായാണ് മംഗളൂരുവിലെ സബ് സോണല്‍ കാര്യാലയം പ്രവര്‍ത്തിക്കുക.

ദക്ഷിണ കന്നട, ബാഗല്‍കോട്ട്, ബെല്‍ഗാം, ബെല്ലാരി, ബിദാര്‍, ബിജാപുര, ഗദാഗ്, ഹാവേരി, ദാവന്‍ഗെരെ, ധാര്‍വാഡ്, കലബുര്‍ഗി, ഉത്തര കന്നട, കൊപ്പല്‍, ഉഡുപ്പി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലും സബ് സോണല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്ക് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും സബ് സോണല്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം. സമാനമായ രണ്ട് സബ്-സോണല്‍ ഓഫീസുകള്‍ അടുത്തിടെ ഷില്ലോങ്ങിലും (മേഘാലയ) ഇംഫാലിലും (മണിപ്പൂര്‍) ഇ.ഡി സ്ഥാപിച്ചിരുന്നു.

Related Articles
Next Story
Share it