ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: എന്‍.എ അബ്ദുല്‍ ഖാദര്‍ പ്രസി., ടി.എച്ച് മുഹമ്മദ് നൗഫല്‍ സെക്ര., കെ.ടി നിയാസ് ട്രഷ.
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2021-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എന്‍.എ അബ്ദുല്‍ ഖാദറിനെയും സെക്രട്ടറിയായി ടി.എച്ച് മുഹമ്മദ് നൗഫലിനെയും ട്രഷററായി കെ.ടി നിയാസിനേയും തിരഞ്ഞെടുത്തു. കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടി.എം ഇഖ്ബാല്‍ എന്നിവര്‍ കെ.സി.എ പ്രതിനിധികളായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ് ടി.എ, ഫൈസല്‍ കുണ്ടില്‍, കെ. വിനോദ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍സാര്‍ പള്ളം (ജോയിന്റ് സെക്രട്ടറി), ഫൈസല്‍ പടിഞ്ഞാര്‍ (അസി. സെക്രട്ടറി), മഹമൂദ് കുഞ്ഞിക്കാനം […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2021-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എന്‍.എ അബ്ദുല്‍ ഖാദറിനെയും സെക്രട്ടറിയായി ടി.എച്ച് മുഹമ്മദ് നൗഫലിനെയും ട്രഷററായി കെ.ടി നിയാസിനേയും തിരഞ്ഞെടുത്തു. കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടി.എം ഇഖ്ബാല്‍ എന്നിവര്‍ കെ.സി.എ പ്രതിനിധികളായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ് ടി.എ, ഫൈസല്‍ കുണ്ടില്‍, കെ. വിനോദ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍സാര്‍ പള്ളം (ജോയിന്റ് സെക്രട്ടറി), ഫൈസല്‍ പടിഞ്ഞാര്‍ (അസി. സെക്രട്ടറി), മഹമൂദ് കുഞ്ഞിക്കാനം (ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രതിനിധി).
എക്സിക്യൂട്ടീവ് അംഗങ്ങള്‍: മിറാക്കിള്‍ ആര്‍ട്‌സ്, സ്‌പോട്‌സ് & കള്‍ച്ചചറല്‍ ക്ലബ് കമ്പാര്‍ (കബീര്‍ പി.എം), പെരുമ്പള ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് (അസീസ് ടി), യുണൈറ്റഡ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പരവന്നടുക്കം (സി.എം.എസ് ഖലീലുള്ള), ഇഖ്വാന്‍സ് അടുക്കത്ത് ബയല്‍ (മുനീര്‍ എം.എം), ലേസിയത്ത് സ്‌പോര്‍ട്‌സ് & കള്‍ചറല്‍ വിംഗ് ചെമനാട് (ശാഹിദ് സി.എല്‍).
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കമ്മിറ്റിയുടെ 17 സ്ഥാനങ്ങളിലേക്കുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ജനുവരി 6ന് ഓരോ സ്ഥാനങ്ങളിലേക്കും ഓരോ പത്രികകള്‍ മാത്രം സമര്‍പ്പിക്കപ്പെട്ടതിനാല്‍ ജനുവരി 7ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 17 സ്ഥാനാര്‍ഥികളെയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേനിംഗ് ഓഫീസര്‍ അഡ്വ. റില്‍ജിന്‍ വി. ജോര്‍ജ് പ്രഖ്യാപിച്ചത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ 65 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുള്ളത്. അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 17ന് രാവിലെ 11 മണിക്ക് മാന്യ വിന്‍ടെച്ചിലെ കെ.സി.എ ക്ലബ് ഹൗസില്‍വെച്ച് നടക്കും.