കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. കൂട്ടായ്മയുടെ മുന്‍ ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.ജെ. സജി അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. കൂട്ടായ്മ രജിസ്റ്റര്‍ ചെയ്യാനും കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ഹോസ്പിറ്റലിന് മുന്നില്‍ ബാനര്‍ മതിലും പ്രതിഷേധ മാര്‍ച്ചും നടത്താനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. സലീം സന്ദേശം ചൗക്കി നന്ദി പറഞ്ഞു.
ഭാരവാഹികള്‍: ഗണേശന്‍ അരമങ്ങാനം (പ്രസി.), നാസര്‍ ചെര്‍ക്കളം (ജന. സെക്ര.), സലീം സന്ദേശം ചൗക്കി (ട്രഷ.), ശ്രീനാഥ് ശശി (കോര്‍ഡിനേറ്റര്‍). എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കും.