കുവൈത്ത് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന് പുതിയ സാരഥികള്‍
കുവൈത്ത്: കുവൈത്തിലെ ജില്ലാ അസോസിയേഷനായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ കുവൈത്ത്)2021-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിലവിലെ ഭാരവാഹികള്‍ നേരിട്ടും മറ്റ് ആളുകള്‍ ഓണ്‍ ലൈനിലുമായാണ് ജനറല്‍ കൗണ്‍സില്‍ യോഗം നടന്നത്. ഫര്‍വാനിയ ബദര്‍ അല്‍ സമമെഡിക്കല്‍ സെന്റര്‍ ഹാളില്‍ പ്രസിഡണ്ട് സത്താര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.ഇ.എ മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കളനാട് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ രാമകൃഷ്ണന്‍ കളളാര്‍ […]

കുവൈത്ത്: കുവൈത്തിലെ ജില്ലാ അസോസിയേഷനായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ കുവൈത്ത്)2021-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിലവിലെ ഭാരവാഹികള്‍ നേരിട്ടും മറ്റ് ആളുകള്‍ ഓണ്‍ ലൈനിലുമായാണ് ജനറല്‍ കൗണ്‍സില്‍ യോഗം നടന്നത്. ഫര്‍വാനിയ ബദര്‍ അല്‍ സമമെഡിക്കല്‍ സെന്റര്‍ ഹാളില്‍ പ്രസിഡണ്ട് സത്താര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.ഇ.എ മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കളനാട് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ രാമകൃഷ്ണന്‍ കളളാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഖലീല്‍ അഡൂര്‍, രക്ഷാധികാരി മുഹമ്മൂദ് അപ്‌സര, അഷ്‌റഫ് അയ്യൂര്‍ സംസാരിച്ചു. വര്‍ക്കിംങ് പ്രസിഡണ്ട് ഹമീദ് മധൂര്‍ സ്വാഗതവും രാമകൃഷ്ണന്‍ കള്ളാര്‍ നന്ദിയും പറഞ്ഞു. സഗീര്‍ തൃക്കരിപ്പൂര്‍ റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികള്‍: പി.എ നാസര്‍ (പ്രസി.), നളിനാക്ഷന്‍ ഒളവറ (ജന.സെക്ര.), സി.എച്ച് മുഹമ്മദ് കുഞ്ഞി (ട്രഷ.), സുധന്‍ ആവിക്കര (ഓര്‍ഗനൈസിംഗ് സെക്ര.), നാസര്‍ ചുള്ളിക്കര, നൗഷാദ് തിടില്‍, ഹാരിസ് മുട്ടുന്തല, സുബൈര്‍ കാടംകോട് (വൈസ് പ്രസി), ജലീല്‍ ആരിക്കാടി, ശ്രീനിവാസന്‍, സത്താര്‍ കൊളവയല്‍, കബീര്‍ മഞ്ഞംപാറ (ജോ.സെക്ര.) യാദവ് ഹൊസ്ദുര്‍ഗ്ഗ് (ജോ.ട്രഷ.), രാമകൃഷ്ണന്‍ കളളാര്‍ (ഓഡിറ്റര്‍)