കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പുതിയ മോര്‍ച്ചറി കെട്ടിടം: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഫണ്ടില്‍ നിന്ന് 120 ലക്ഷം രൂപ അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചു പുതിയ മോര്‍ച്ചറി കെട്ടിടം നിര്‍മ്മിക്കുന്നതിനു ഭരണാനുമതി ലഭിച്ചു.എല്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ ആസ്തി വികസന നിധിയില്‍ നിന്നാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയുള്ള മോര്‍ച്ചറിക്ക് തുക അനുവദിച്ചത്.കേരളത്തില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ഏക ആസ്പത്രിയാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി.ഈ ആവശ്യത്തിനായി എന്‍.എ.നെല്ലിക്കുന്ന് നിയമസഭയിലും ഹൈക്കോടതിയിലും ശക്തമായ വാദിച്ചിരുന്നു.പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് പ്രവൃത്തിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍.സാങ്കേതികാനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടിലേക്ക് […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചു പുതിയ മോര്‍ച്ചറി കെട്ടിടം നിര്‍മ്മിക്കുന്നതിനു ഭരണാനുമതി ലഭിച്ചു.
എല്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ ആസ്തി വികസന നിധിയില്‍ നിന്നാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയുള്ള മോര്‍ച്ചറിക്ക് തുക അനുവദിച്ചത്.
കേരളത്തില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ഏക ആസ്പത്രിയാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി.
ഈ ആവശ്യത്തിനായി എന്‍.എ.നെല്ലിക്കുന്ന് നിയമസഭയിലും ഹൈക്കോടതിയിലും ശക്തമായ വാദിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് പ്രവൃത്തിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍.
സാങ്കേതികാനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടിലേക്ക് പോകും.
ഓട്ടോപ്‌സി റൂം, കോള്‍ഡ് റൂം, ഇന്‍ക്വസ്റ്റ് റൂം, ആമ്പുലന്‍സ് ബേ, പബ്‌ളിക് വെയ്റ്റിംഗ് ഏരിയ, സ്റ്റോര്‍ റൂം, ഡോക്ടേഴ്‌സ് റൂം, സ്റ്റാഫ് റൂം, തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മോര്‍ച്ചറി കെട്ടിടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു.

Related Articles
Next Story
Share it