ന്യൂ ഇന്ത്യ ലിറ്ററസി: വിവരശേഖരണം പൂര്‍ത്തിയാക്കി ചെമ്മനാട് പഞ്ചായത്ത്‌

പൊയിനാച്ചി: കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായി സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിവരശേഖരണം ചെമ്മനാട് പഞ്ചായത്തില്‍ പൂര്‍ത്തിയായി. 23 വാര്‍ഡുകളിലും തിരഞ്ഞെടുത്ത ഇന്‍സ്ട്രക്റ്റര്‍മാരുടെ നേതൃത്വത്തില്‍ ഡിജിറ്റലായാണ് വിവരശേഖരണം പൂര്‍ത്തിയാക്കിയത്. 251 പേരെയാണ് സര്‍വ്വെയില്‍ നിരക്ഷരരായി കണ്ടെത്തിയത്. ഇവര്‍ക്ക് പൂര്‍ണ്ണമായും സന്നദ്ധ സേവനത്തിലൂടെ സൗകര്യപ്രദമായ രീതിയില്‍ എഴുത്തും വായനയും പഠിപ്പിക്കുക എന്നതാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ലക്ഷ്യമിടുന്നത്. കുടുംബശ്രീ തൊഴിലുറപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം 21-ാം വാര്‍ഡില്‍ […]

പൊയിനാച്ചി: കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായി സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിവരശേഖരണം ചെമ്മനാട് പഞ്ചായത്തില്‍ പൂര്‍ത്തിയായി. 23 വാര്‍ഡുകളിലും തിരഞ്ഞെടുത്ത ഇന്‍സ്ട്രക്റ്റര്‍മാരുടെ നേതൃത്വത്തില്‍ ഡിജിറ്റലായാണ് വിവരശേഖരണം പൂര്‍ത്തിയാക്കിയത്. 251 പേരെയാണ് സര്‍വ്വെയില്‍ നിരക്ഷരരായി കണ്ടെത്തിയത്. ഇവര്‍ക്ക് പൂര്‍ണ്ണമായും സന്നദ്ധ സേവനത്തിലൂടെ സൗകര്യപ്രദമായ രീതിയില്‍ എഴുത്തും വായനയും പഠിപ്പിക്കുക എന്നതാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ലക്ഷ്യമിടുന്നത്. കുടുംബശ്രീ തൊഴിലുറപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം 21-ാം വാര്‍ഡില്‍ പള്ളിക്കണ്ടം 69 വയസുള്ള ബീഫാത്തിമ്മയെ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജന്‍ കെ പൊയിനാച്ചി, ജില്ലാ സാക്ഷരത സമിതി അംഗം കെ.വി. വിജയന്‍, സി.ഡി.എസ് അംഗം സൈത്തൂന്‍, പ്രേരക്, തങ്കമണി ചെറുകര ഇന്‍സ്ട്രക്റ്റര്‍മ്മാരായ പുഷ്പ്പലത, സരിത സംബന്ധിച്ചു.

Related Articles
Next Story
Share it