സഅദിയ്യ ഷാര്‍ജ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഷാര്‍ജ: ജാമിഅ സഅദിയ്യ അറബിയ്യ ഷാര്‍ജ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഷാര്‍ജ സഅദിയ്യ സെന്ററില്‍ നടന്നു. ആര്‍എസ്‌സി ഷാര്‍ജ ചെയര്‍മാന്‍ ജാബിര്‍ സഖാഫി യുടെ പ്രാരംബ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം സഅദിയ്യ ഷാര്‍ജ പ്രസിഡണ്ട് അബ്ദുല്ല ഹാജി ഉളുവാറിന്റെ അധ്യക്ഷതയില്‍ ഷാര്‍ജ ഐസിഎഫ് വെല്‍ഫയര്‍ സെക്രട്ടറി സലീം വളപട്ടണം ഉദ്ഘാടനം ചെയ്തു. സഅദിയ്യ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അമീര്‍ ഹസ്സന്‍ കന്യപ്പാടി തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു. സഅദിയ്യ ഷാര്‍ജ മുന്നോട്ട് […]

ഷാര്‍ജ: ജാമിഅ സഅദിയ്യ അറബിയ്യ ഷാര്‍ജ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഷാര്‍ജ സഅദിയ്യ സെന്ററില്‍ നടന്നു. ആര്‍എസ്‌സി ഷാര്‍ജ ചെയര്‍മാന്‍ ജാബിര്‍ സഖാഫി യുടെ പ്രാരംബ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം സഅദിയ്യ ഷാര്‍ജ പ്രസിഡണ്ട് അബ്ദുല്ല ഹാജി ഉളുവാറിന്റെ അധ്യക്ഷതയില്‍ ഷാര്‍ജ ഐസിഎഫ് വെല്‍ഫയര്‍ സെക്രട്ടറി സലീം വളപട്ടണം ഉദ്ഘാടനം ചെയ്തു. സഅദിയ്യ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അമീര്‍ ഹസ്സന്‍ കന്യപ്പാടി തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു. സഅദിയ്യ ഷാര്‍ജ മുന്നോട്ട് വെക്കുന്ന വരും വര്‍ഷങ്ങളിലെ പദ്ധതികളെ കുറിച്ച് വര്‍ക്കിംഗ് സെക്രെട്ടറി ജംഷീര്‍ കറുവഞ്ഞാല്‍ വിശദീകരിച്ച് സംസാരിച്ചു. ഐസിഎഫ് ഷാര്‍ജ ദഅവാ പ്രസിഡണ്ട് ബദ്‌റുദ്ധീന്‍ സഖാഫി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. ഐസിഎഫ്, ആര്‍എസ്‌സി, കെസിഎഫ് മറ്റു സ്ഥാപന കമ്മിറ്റി നേതാക്കളായ സയ്യിദ് മുഹമ്മദ് ശിഹാബ് അല്‍ ജിഫ്രി, മുനീര്‍ പുഴാതി, നാസര്‍ തളിപ്പറമ്പ്, ഫൈസല്‍ വെങ്ങാട്, ബാസിത്ത് പേരുമുഗം, അബൂബക്കര്‍ ഉസ്താദ് ഷിറിയ, അബൂബക്കര്‍ മദനി പഴയ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി ബേക്കല്‍ ഷെയ്ഖ് ഇമാം, സിഎംഎ കബീര്‍ മാസ്റ്റര്‍, മൂസ കിണാശ്ശേരി, അബൂബക്കര്‍ മദനി പഴയ കടപ്പുറം, മുനീര്‍ ഹാജി മാസ്‌കോ, മജീദ് ഹാജി മസായ, മൊയ്ദു ഹാജി ഖുശ്ബു, കാദര്‍ ഹാജി പഴയ കടപ്പുറം, സലാം ഹാജി തൊട്ടി, സലിം വളപട്ടണം (അഡൈ്വസറി ബോര്‍ഡ് മെംബേര്‍സ്), ഉളുവാര്‍ അബ്ദുല്ല ഹാജി (പ്രസിഡണ്ട്), ഇബ്രാഹിം നുഹ്‌മാന്‍ കൊല്ലമ്പാടി (ജനറല്‍ സെക്രട്ടറി), നാസര്‍ ഹാജി മുഫീദ് (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് മുഹമ്മദ് ശിഹാബ് അല്‍ ജിഫ്രി (സപ്പോര്‍ട്ടീവ് പ്രസിഡണ്ട്), സാബിര്‍ കൊന്നക്കാട് (സപ്പോര്‍ട്ടീവ് സെക്രട്ടറി), ഉനൈസ് സഖാഫി (പിആര്‍ പ്രസിഡണ്ട്), ഉമ്മര്‍ ദര്‍ബാര്‍കട്ട (പിആര്‍ സെക്രട്ടറി), ഷുഹൈബ് നഈമി (അഡ്മിന്‍ പ്രസിഡണ്ട്), ഫൈസല്‍ വേങ്ങാട് (അഡ്മിന്‍ സെക്രട്ടറി), ജംഷീര്‍ കരുവഞ്ചാല്‍ (എഡ്യൂക്കേഷന്‍ പ്രസിഡണ്ട്), മുഷ്താഖ് അഹ്‌മദ് (എഡ്യൂക്കേഷന്‍ സെക്രട്ടറി), കാദര്‍ സഅദി പൂച്ചക്കാട് (അലുംനി പ്രസിഡണ്ട്), ഇംതിയാസ് ചെര്‍ക്കള (അലുംനി സെക്രട്ടറി), സുബൈര്‍ കുവ്വത്തൊട്ടി (ഷെല്‍ട്ടര്‍ പ്രസിഡണ്ട്), ഖാലിദ് ചെറുവത്തൂര്‍ (ഷെല്‍ട്ടര്‍ സെക്രെട്ടറി) സാബിത്ത് കോട്ടക്കുന്ന്, ശാക്കിര്‍ ആരിക്കാടി, ജുനൈദ് ബല്ലാ കടപ്പുറം, ശിഹാബുദ്ധീന്‍ ഉദുമ, മന്‍സൂര്‍ സുഹ്രി, റാഷിദ് ദേളി, കുഞ്ഞാലി (അഡിഷണല്‍ സെക്രട്ടറിയേറ്റ് മെംബേര്‍സ്) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഇബ്രാഹിം നുഹ്‌മാന്‍ സ്വാഗതവും ഇംതിയാസ് ചെര്‍ക്കള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it