ദുബായ്: പതിനേഴ് രാജ്യങ്ങളില്‍ നിന്നായി നിരവധി പ്രതിഭകളെ ഒരു കുടക്കീഴില് അണിനിരത്തുകയും അവരുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും വിവിധ മേഖലകളിലുള്ള നവപ്രതിഭകളെ സിനിമ, ടെലിവിഷന്‍ മേഖലകളിലടക്കം തങ്ങളുടെ സര്‍ഗ്ഗവാസനകളെ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആറ് വര്‍ഷമായി യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീ ഫ്രൈം ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രമോദ് മാങ്ങാട്ട് തൃശ്ശൂര്‍ (പ്രസിഡണ്ട്), വി. അബ്ദുല്‍ സലാം കാസര്‍കോട് (ജനറല്‍ സെക്രട്ടറി), കരീം ചേരുരാല്‍ മലപ്പുറം (കണ്‍വീനര്‍ & കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യു.എ.ഇയില്‍ വെച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കീ ഫ്രൈംസ് ചെയര്മാന് റാഫി വക്കം, പ്രോഗ്രാം ഡയക്ടര്‍ കുഞ്ഞി നീലേശ്വരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെതാണ് തീരുമാനം.
പുതിയ ഭാരവാഹികളുടെ പൂര്‍ണ്ണ ചുമതല ജൂലൈ നാലിന് ഏറ്റെടുക്കും.