ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ വക്കീല്‍ കുപ്പായം അണിയാന്‍ ഒരുങ്ങി ബിനീഷ് കോടിയേരി; ഹൈക്കോടതിയോട് ചേര്‍ന്ന് ഓഫീസ് ആരംഭിച്ചു; കൂട്ടിന് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും

കൊച്ചി: വക്കീല്‍ കുപ്പായം അണിയാനുള്ള തയ്യാറെടുപ്പുകളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. സഹപാഠികളായിരുന്ന ബിനീഷ് കോടിയേരി, പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്‌സില്‍ ലോ ഓഫീസ് ആരംഭിച്ചു. ഓഫീസ് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ബിനീഷ് കേസില്‍ […]

കൊച്ചി: വക്കീല്‍ കുപ്പായം അണിയാനുള്ള തയ്യാറെടുപ്പുകളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. സഹപാഠികളായിരുന്ന ബിനീഷ് കോടിയേരി, പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്‌സില്‍ ലോ ഓഫീസ് ആരംഭിച്ചു. ഓഫീസ് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ബിനീഷ് കേസില്‍ അകപ്പെട്ട് ജയിലില്‍ പോയത്. മൂന്ന് നല്ല സുഹൃത്തുക്കളുടെ കൂട്ടായ്മയാണിതെന്നും നല്ല വക്കീലന്‍മാരായി അവര്‍ മാറുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബിനീഷിന്റെ കേസ് കോടതിക്ക് മുന്നിലാണ്. നീതി ലഭിക്കും. കൂടുതല്‍ സൂര്യപ്രഭയോട് കൂടി തിരിച്ചുവരും. പി.സി ജോര്‍ജ് ആശംസിച്ചു. കൊച്ചിയിലെ ഓഫീസിലെ കാര്യങ്ങളും പഞ്ചായത്തിലെ കാര്യങ്ങളും ഒപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

മുഴുവന്‍ സമയം അഭിഭാഷകനായി മാറാമെന്ന് തീരുമാനിച്ച സമയത്താണ് കോവിഡ് വന്നതും പിന്നെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും ബിനീഷ് വ്യക്തമാക്കി. ഒക്ടോബര്‍ 29നാണ് ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത്. വിവരങ്ങള്‍ നല്‍കാനായി പോയപ്പോഴായിരുന്ന അറസ്റ്റ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ നേരിടുന്നത് പരീക്ഷണകാലഘട്ടമാണ്. ഒരുപാട് നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്. സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും. അന്ന് ഈ നുണക്കൂമ്പാരങ്ങളെല്ലാം തകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ കേസിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല-ബിനീഷ് പറഞ്ഞു.

Related Articles
Next Story
Share it