വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുന്നതിനുള്ള ലിങ്കുകള്‍ ഇനി വാട്സ്ആപ്പിലൂടെ നല്‍കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുന്നതിനായുള്ള ലിങ്കുകള്‍ ഇനി മുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നല്‍കില്ലെന്ന് സുപ്രീംകോടതി. സുപ്രിംകോടതി രജിസ്ട്രിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇനിമുതല്‍ സുപ്രിംകോടതിയിലെ വെര്‍ച്വല്‍ വാദം കേള്‍ക്കലുകള്‍ക്കുള്ള ലിങ്കുകള്‍ രജിസ്റ്റേഡ് ഇമെയില്‍ ഐഡികളിലേക്കും ബന്ധപ്പെട്ട അഭിഭാഷകരുടെ ഫോണുകളിലേക്കുമായിരിക്കും അയക്കുകയെന്നും സര്‍ക്കുലറില്‍ കോടതി വ്യക്തമാക്കി. ഐടി വിഭാഗം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീഡിയോ കോണ്‍ഫെറന്‍സിംഗ് ലിങ്കുകള്‍ വാടസ്ആപ്പ് വഴി പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി നടപടി. സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകള്‍, ഒടിടി […]

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുന്നതിനായുള്ള ലിങ്കുകള്‍ ഇനി മുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നല്‍കില്ലെന്ന് സുപ്രീംകോടതി. സുപ്രിംകോടതി രജിസ്ട്രിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇനിമുതല്‍ സുപ്രിംകോടതിയിലെ വെര്‍ച്വല്‍ വാദം കേള്‍ക്കലുകള്‍ക്കുള്ള ലിങ്കുകള്‍ രജിസ്റ്റേഡ് ഇമെയില്‍ ഐഡികളിലേക്കും ബന്ധപ്പെട്ട അഭിഭാഷകരുടെ ഫോണുകളിലേക്കുമായിരിക്കും അയക്കുകയെന്നും സര്‍ക്കുലറില്‍ കോടതി വ്യക്തമാക്കി.

ഐടി വിഭാഗം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീഡിയോ കോണ്‍ഫെറന്‍സിംഗ് ലിങ്കുകള്‍ വാടസ്ആപ്പ് വഴി പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി നടപടി. സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഐടി വകുപ്പിന്റെ പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് നിലവില്‍ വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സമൂഹിക മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുമായുള്ള പുതിയ നിര്‍ദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നടപടിയെന്നാണ് കേന്ദ്ര നിലപാട്. സാമൂഹിക മാധ്യമങ്ങളിലൂടെ ദേശ വിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമാകുന്നു എന്നാരോപിച്ചുകൊണ്ടാണ് പുതിയ നടപടികളിലേക്ക് കേന്ദ്രം കടന്നിരിക്കുന്നത്.

Related Articles
Next Story
Share it