ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സര്‍വേയ്ക്ക് തുടക്കം
കാസര്‍കോട്: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരത ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നിരക്ഷരരെ കണ്ടെത്തുന്നതിനായി ജില്ലയിലെ 41 സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളിലാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചത്. ജില്ലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍/അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടേഴ്‌സ് ഹരിത സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് […]
കാസര്‍കോട്: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരത ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നിരക്ഷരരെ കണ്ടെത്തുന്നതിനായി ജില്ലയിലെ 41 സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളിലാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചത്. ജില്ലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍/അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടേഴ്‌സ് ഹരിത സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് […]

കാസര്‍കോട്: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരത ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നിരക്ഷരരെ കണ്ടെത്തുന്നതിനായി ജില്ലയിലെ 41 സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളിലാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചത്. ജില്ലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍/അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടേഴ്‌സ് ഹരിത സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ജില്ലാതല സര്‍വ്വേ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്തിലെ ആലച്ചേരി വാര്‍ഡില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ബേബി ബാലകൃഷ്ണന്‍ 72 കാരി ജാനകിയമ്മയെ ഓണ്‍ലൈന്‍ അപേക്ഷ ചേര്‍ത്തുകൊണ്ട് നിര്‍വഹിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജാ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജന്‍ പൊയിനാച്ചി, രേണുക ഭാസ്‌കരന്‍, മറിയ മാഹിന്‍, ആമിര്‍ പാലോത്ത്, ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി. വിജയന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍. ബാബു, സിഡിഎസ് വൈസ് ചെയര്‍മാന്‍ അനീസ പാലോത്ത്, സെക്രട്ടറി സറീന അബ്ദുല്‍ ഖാദര്‍, സാക്ഷരതാ മിഷന്‍ പ്രേരക് തങ്കമണി എന്നിവര്‍ സംസാരിച്ചു .
കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, നീലേശ്വരം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, മൂളിയാര്‍ പഞ്ചായത്തില്‍ പ്രസിഡണ്ട് പി.വി.മിനി, ബദിയടുക്കയില്‍ പ്രസിഡണ്ട് വി.ശാന്ത, കുമ്പളയില്‍ പ്രസിഡണ്ട് യു.പി.താഹിറ യൂസഫ്, കാറഡുക്കയില്‍ പ്രസിഡണ്ട് ഗോപാലകൃഷ്ണ ഭട്ട്, ബെള്ളൂരില്‍ പ്രസിഡണ്ട് എം.ശ്രീധര, പൈവെളികയില്‍ പ്രസിഡന്റ് എ.ജയന്തി, മംഗല്‍പാടിയില്‍ വൈസ് പ്രസിഡണ്ട് യൂസഫ് ഹെരുര്‍, മഞ്ചേശ്വരത്ത് പ്രസിഡണ്ട് ജിന്‍ ലവിന മൊന്തേറോ, മടിക്കൈയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, ഉദുമയില്‍ പ്രസിഡന്റ് പി.ലക്ഷ്മി, ചെങ്കളയില്‍ പ്രസിഡണ്ട് ഖാദര്‍ ബദരിയ, മീഞ്ചയില്‍ പ്രസിഡണ്ട് സുന്ദരി ആര്‍.ഷെട്ടി, വോര്‍ക്കടിയില്‍ പ്രസിഡണ്ട് എസ്.ഭാരതി, പള്ളിക്കരയില്‍ പ്രസിഡണ്ട് എം.കുമാരന്‍, ചെമ്മനാട് പ്രസിഡണ്ട് സുഫൈജാ അബൂബക്കര്‍, പുത്തിഗെയില്‍ പ്രസിഡന്റ് സുബണ്ണ ആല്‍വ, ദേലംപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി, പടന്നയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്ലം, കിനാനൂര്‍ കരിന്തളത്ത് പ്രസിഡണ്ട് ടി.കെ.രവി, തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, ബേഡഡുക്കയില്‍ പ്രസിഡണ്ട് എം.ധന്യ, വലിയപറമ്പില്‍ പ്രസിഡണ്ട് വി.വി.സജീവന്‍, കോടോം ബേളുരില്‍ പ്രസിഡന്റ് പി.ശ്രീജ, മധുരില്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കൃഷ്ണന്‍, വെസ്റ്റ് എളേരിയില്‍ പ്രസിഡന്റ് ഗിരിജാമോഹന്‍, കള്ളാറില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്.വി.ചാക്കോയും സര്‍വേ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചു. 10,11, 12 തീയതികളില്‍ സര്‍വ്വേ തുടരും. വിവിധ പഞ്ചായത്തുകളില്‍ നടന്ന സര്‍വ്വേകള്‍ക്ക് ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ പപ്പന്‍ കുട്ടമത്ത്, കെ.വി.രാഘവന്‍, കെ.വി.വിജയന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍.ബാബു എന്നിവരും സംബന്ധിച്ചു.