കുറ്റിക്കോല്‍: കരിവേടകം നെഹ്‌റു വായനശാലയുടെ നേതൃത്വത്തില്‍ കരിവേടകം തെക്കേ പുതിയകണ്ടം വെളുത്തന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിച്ചു. 52 വര്‍ഷത്തിലധികമായ കരിവേടകം റേഷന്‍കട ആരംഭിക്കുമ്പോള്‍ വാഹന സൗകര്യമില്ലാതിരുന്ന സമയത്ത് മാലക്കല്ലില്‍ നിന്നും പൂക്കയം പുഴയുടെ പഴയ തൂക്കുപാലത്തിലൂടെ തലച്ചുമടായി ഭക്ഷ്യധാന്യങ്ങള്‍ കരിവേടകത്ത് എത്തിച്ച് നല്‍കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന്റെ ഓര്‍മ്മക്കുവേണ്ടിയാണ് സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കിയത്. വായനശാല പ്രസിഡണ്ട് ലിന്റോ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലിസി തോമസ്, ജോസഫ് പാറത്തട്ടേല്‍, സാബു അബ്രഹാം, കെ. ബലരാമന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ തവനം, പി.വി. സുരേഷ്, സാജിദ് മൗവ്വല്‍, പവിത്രന്‍ സി. നായര്‍, ജിന്‍സ് കൊല്ലം കുന്നേല്‍, അബ്രഹാം കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.