കറന്തക്കാട് ജംഗ്ഷന് ഇനി പുതിയമുഖം; വിശ്രമകേന്ദ്രം തുറന്നു

കാസര്‍കോട്: റോട്ടറി ക്ലബ്ബ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ കറന്തക്കാട്ട് നിര്‍മ്മിച്ച ഗാര്‍ഡനും വിശ്രമ കേന്ദ്രവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ഡോ. ജനാര്‍ദ്ദന നായക്ക് സി.എച്ച്. അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ ഹേമലത ജെ. ഷെട്ടി, കൗണ്‍സിലര്‍ വരപ്രസാദ്, പ്രൊജക്ട് ചെയര്‍മാന്‍ ദിനകര്‍ റായ്, ഡോ. ബി. നാരായണ നായക്ക്, എഞ്ചിനീയര്‍ ജോഷി എ.സി, […]

കാസര്‍കോട്: റോട്ടറി ക്ലബ്ബ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ കറന്തക്കാട്ട് നിര്‍മ്മിച്ച ഗാര്‍ഡനും വിശ്രമ കേന്ദ്രവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ഡോ. ജനാര്‍ദ്ദന നായക്ക് സി.എച്ച്. അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ ഹേമലത ജെ. ഷെട്ടി, കൗണ്‍സിലര്‍ വരപ്രസാദ്, പ്രൊജക്ട് ചെയര്‍മാന്‍ ദിനകര്‍ റായ്, ഡോ. ബി. നാരായണ നായക്ക്, എഞ്ചിനീയര്‍ ജോഷി എ.സി, ക്ലബ് സെക്രട്ടറി അശോകന്‍ കുണിയേരി, ട്രഷറര്‍ എം.കെ രാധാകൃഷ്ണന്‍, എഞ്ചിനീയര്‍ യൂസുഫ്, എന്‍. സതീശന്‍, ദിനേശ് എം.ടി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിശ്രമകേന്ദ്രവും അനുബന്ധ പൂന്തോട്ടവുമൊക്കെ ഒരുങ്ങിയതോടെ കറന്തക്കാട് ജംഗ്ഷന് പുതുമോടി ഉണ്ടായി. ഇവിടെ നേരത്തെയുണ്ടായിരുന്ന കിണര്‍ വൃത്തിയാക്കി മോടിപിടിപ്പിച്ചു. റോട്ടറി കോര്‍ണറില്‍ മോണിങ്ങ് വാക്കിന് ഇറങ്ങുന്നവര്‍ക്ക് ചെറിയ വ്യായാമത്തിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കിണറില്‍ നിന്ന് 40 കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളം എത്തിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം ചെലവിട്ടാണ് റോട്ടറി ഗാര്‍ഡന്‍ ഒരുക്കിയത്. കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെയാണ് റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പിലാക്കുന്നത്.

Related Articles
Next Story
Share it