സ്‌കൂളുകളുടെ പ്രവര്‍ത്തനം: സംസ്ഥാനത്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളുകളില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം ഇരിക്കാവുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. 100 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ഒരേ സമയം സ്‌കൂളില്‍ വരാം. എന്നാല്‍ 100 ല്‍ കൂടുതല്‍ കുട്ടികളുള്ളവയില്‍ ഒരേ സമയം പരമാവധി 50 ശതമാനം വരെ എന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന […]

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളുകളില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം ഇരിക്കാവുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.

100 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ഒരേ സമയം സ്‌കൂളില്‍ വരാം. എന്നാല്‍ 100 ല്‍ കൂടുതല്‍ കുട്ടികളുള്ളവയില്‍ ഒരേ സമയം പരമാവധി 50 ശതമാനം വരെ എന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ സീറ്റുകളില്‍ ഇരുന്നു തന്നെ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. തിങ്കളാഴ്ച മുതല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഇവരുടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് പുതിയ തീരുമാനം.

Related Articles
Next Story
Share it