കാസര്‍കോട്: നൂറുക്കണക്കിന് വ്യാപാരികള്‍ കച്ചവടം ചെയ്യുന്ന പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് കയറിപ്പോകുന്ന ഏണിപ്പടി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റിയിട്ട് മാസങ്ങളോളമായി. ഭീമമായ വാടകയും ടാക്‌സും അടച്ച് വ്യാപാരം ചെയ്യുന്ന കച്ചവടക്കാര്‍ മുകളിലേക്ക് എത്താന്‍ പ്രയാസപ്പെടുകയാണ്. എത്രയും പെട്ടെന്ന് ബദല്‍ സംവിധാനം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ഏരിയാ സമ്മേളനം അഭ്യര്‍ത്ഥിച്ചു. ഹനീഫ് താഷ്‌കന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എച്ച്. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി ജില്ലാ പ്രസിഡണ്ട് പി.കെ. ഗോപാലന്‍, ജില്ലാ കമ്മിറ്റിയംഗം ഇ. രാഘവന്‍ പ്രസംഗിച്ചു. ഉമേഷ് ശാലിയന്‍ സ്വാഗതവും ഹമീദ് പഞ്ചത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ.എച്ച്. മുഹമ്മദ് (പ്രസി.), ഹമീദ് പഞ്ചത്ത്, മോഹന നായക് (വൈസ് പ്രസി.), പ്രകാശന്‍ അണങ്കൂര്‍ (സെക്ര.), ഹനീഫ് താഷ്‌കന്റ്, ഉണ്ണി (ജോ.സെക്ര.).