പുതിയ ബാലറ്റ് എത്തി; വോട്ടിംഗ് യന്ത്ര കമ്മീഷനിംഗ് പുനരാരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ബി. ജെ.പി ചിഹ്നം വലുതായതും ഏണി ചിഹ്നം ചെറുതായതും സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് പുതിയ ബാലറ്റ് പേപ്പറുകള്‍ എത്തിച്ചു. പരാതിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടിംഗ് യന്ത്ര കമ്മീഷനിംഗ് ഇന്ന് രാവിലെ പുനരാരംഭിക്കുകയും ചെയ്തു. കാസര്‍കോട് ഗവ. കോളേജില്‍ വോട്ടിംഗ് യന്ത്രം ഒരുക്കുന്നതിനിടെയാണ് രണ്ട് ദിവസം മുമ്പ് ചിഹ്നത്തിന്റെ വലുപ്പച്ചെറുപ്പം ശ്രദ്ധയില്‍ പെട്ടതും പരാതിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതും. പിന്നീട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയും ഇതേ പരാതി ഉന്നയിച്ചു. ബാലറ്റ് […]

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ബി. ജെ.പി ചിഹ്നം വലുതായതും ഏണി ചിഹ്നം ചെറുതായതും സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് പുതിയ ബാലറ്റ് പേപ്പറുകള്‍ എത്തിച്ചു.
പരാതിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടിംഗ് യന്ത്ര കമ്മീഷനിംഗ് ഇന്ന് രാവിലെ പുനരാരംഭിക്കുകയും ചെയ്തു. കാസര്‍കോട് ഗവ. കോളേജില്‍ വോട്ടിംഗ് യന്ത്രം ഒരുക്കുന്നതിനിടെയാണ് രണ്ട് ദിവസം മുമ്പ് ചിഹ്നത്തിന്റെ വലുപ്പച്ചെറുപ്പം ശ്രദ്ധയില്‍ പെട്ടതും പരാതിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതും.
പിന്നീട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയും ഇതേ പരാതി ഉന്നയിച്ചു. ബാലറ്റ് മാതൃകയില്‍ ഏറ്റവും മുകളിലുള്ള ഏണി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച അളവിലും ചെറുതായാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍ മൂന്നാം കോളത്തില്‍ ബി.ജെ.പി ചിഹ്നം വലുപ്പത്തില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്. ഷൊര്‍ണൂരില്‍ നിന്നാണ് പുതിയ ബാലറ്റ് പേപ്പര്‍ പ്രിന്റ് ചെയ്ത് എത്തിച്ചത്. ഏഴായിരത്തോളം ബാലറ്റ് പേപ്പറുകളാണ് പുതിയതായി അച്ചടിച്ചത്.

Related Articles
Next Story
Share it