ശ്രീറാം വെങ്കിട്ടരാമനെ കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യവകുപ്പാണ് നിയമനം നടത്തിയത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരണമാണ് ഇദ്ദേഹത്തിന് കീഴില്‍ വരുന്നത്. കോവിഡ് ശുശ്രൂഷകള്‍ക്കായി സംസ്ഥാന - ജില്ലാ തലങ്ങളിലുള്ള അടിസ്ഥാന സൗകര്യം ഇദ്ദേഹത്തിന് കീഴിലുള്ള സംഘം വിലയിരുത്തും. കോവിഡ് ബാധിതര്‍ക്കായുള്ള ബെഡ്ഡുകളുടെ ലഭ്യത അടക്കം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, സി.എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളിലുള്ള ചികിത്സാ […]

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യവകുപ്പാണ് നിയമനം നടത്തിയത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരണമാണ് ഇദ്ദേഹത്തിന് കീഴില്‍ വരുന്നത്. കോവിഡ് ശുശ്രൂഷകള്‍ക്കായി സംസ്ഥാന - ജില്ലാ തലങ്ങളിലുള്ള അടിസ്ഥാന സൗകര്യം ഇദ്ദേഹത്തിന് കീഴിലുള്ള സംഘം വിലയിരുത്തും. കോവിഡ് ബാധിതര്‍ക്കായുള്ള ബെഡ്ഡുകളുടെ ലഭ്യത അടക്കം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, സി.എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളിലുള്ള ചികിത്സാ സൗകര്യങ്ങള്‍ സംഘം പരിശോധിക്കും.

2019 ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് വെച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി സസ്പെന്‍ഷനിലായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമരണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചങ്കിലും, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുറഞ്ഞ കാലത്തെ സസ്പെന്‍ഷന് ശേഷം സര്‍വീസില്‍ കയറുകയായിരുന്നു. അപകടം നടന്ന ദിവസം തന്നെ വെങ്കട്ടരാമനെ രക്ഷിക്കാനും തളിവുകള്‍ നശിപ്പിക്കാനും ലോക്കല്‍ പോലീസ് പരമാവധി ശ്രമിച്ചുവെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles
Next Story
Share it