നേത്രാവതി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്: മധുരം നല്‍കി ജനകീയ കൂട്ടായ്മ

നീലേശ്വരം: നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്രാവതി എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള റെയല്‍വെ അധികൃതരുടെ അനുഭാവപൂര്‍വ്വമായ സമീപനത്തിലും പാര്‍ക്കിംങ്ങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കി അമൃത് ഭാരത് സ്റ്റേഷന്‍ ആക്കി ഉയര്‍ത്താനുള്ള നടപടികളിലും ആഹ്ലാദം പ്രകടിപ്പിച്ച് തീവണ്ടിയാത്രക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.2017 മുതല്‍ 12685/12686 ചെന്നൈ- മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്, 16511/16512 ബംഗളൂരു-കണ്ണൂര്‍ - ബംഗളൂരു എക്‌സ്പ്രസ്സ്, 22609/22610 മംഗളൂരു- കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്, […]

നീലേശ്വരം: നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്രാവതി എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള റെയല്‍വെ അധികൃതരുടെ അനുഭാവപൂര്‍വ്വമായ സമീപനത്തിലും പാര്‍ക്കിംങ്ങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കി അമൃത് ഭാരത് സ്റ്റേഷന്‍ ആക്കി ഉയര്‍ത്താനുള്ള നടപടികളിലും ആഹ്ലാദം പ്രകടിപ്പിച്ച് തീവണ്ടിയാത്രക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
2017 മുതല്‍ 12685/12686 ചെന്നൈ- മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്, 16511/16512 ബംഗളൂരു-കണ്ണൂര്‍ - ബംഗളൂരു എക്‌സ്പ്രസ്സ്, 22609/22610 മംഗളൂരു- കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്, 16345/16346 ലോകമാന്യതിലക് - തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് എന്നിവയുടെ സ്റ്റോപ്പനുവദിക്കുക, നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന് നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരമായി പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെയും റെയില്‍വെ ഉദ്യോഗസ്ഥരെയും ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. സേതു ബങ്കളം, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ഗോപിനാഥന്‍ മുതിരക്കാല്‍, സി.കെ അബ്ദുള്‍ സലാം, പത്മനാഭന്‍ മാങ്കുളം, എ.വി.പത്മനാഭന്‍, സുരേഷ് പാലക്കീല്‍, കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി.സുനില്‍രാജ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി.പ്രിയേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് മൂലം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സ്റ്റേഷന്റെ ഇരുവശവും ലഭ്യമായ സ്ഥലസൗകര്യം ഉപയോഗിച്ച് പാര്‍ക്കിംങ്ങ് സൗകര്യം വിപുലപ്പെടുത്തണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
അന്ത്യോദയ എക്‌സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിക്കണമെന്നും ഗോവ -മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസ്സ് കോഴിക്കോട് വരെ നീട്ടുമ്പോള്‍ നീലേശ്വരം സ്റ്റേഷനില്‍ സ്റ്റോപ്പനുവദിക്കുന്നതിലൂടെ സര്‍വ്വീസ് ലാഭകരമാക്കാന്‍ കഴിയുമെന്നും ജനകീയ കൂട്ടായ്മ യോഗം വിലയിരുത്തി.

Related Articles
Next Story
Share it