ബിനാലെ കാഴ്ചയിലെ നേപ്പാള്‍ സ്ത്രീകളുടെ ജീവിതം
ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ അഭിമാനമായി കൊച്ചി മുസിരിസ് ബിനാലെ മാറുന്നത് പൊതു ഇടങ്ങളെ ദൃശ്യമാക്കുക വഴി ചരിത്രത്തെ അടയാളപ്പെടുത്തുക എന്ന കലാപരമായ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നത് കൊണ്ട് കൂടിയാണ്. വനിതാ മുന്നേറ്റങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയ ഘടകങ്ങളും ഇതിന്റെ കുതിപ്പുമൊക്കെ കണ്ടെത്താന്‍ ചരിത്ര, കലാ അന്വേഷകരെ സഹായിക്കുന്ന പെണ്‍കാഴ്ചകള്‍ ഇക്കുറി ബിനാലെയെ ശ്രദ്ധേയമാക്കി.നേപ്പാള്‍ പിക്ച്ചര്‍ ലൈബ്രറി ഒരുക്കിയ സ്ത്രീകളുടെ പൊതുജീവിതം ഒരു ഫെമിനിസ്റ്റ് സ്മൃതിപഥ പദ്ധതി (The Public Life of Women A Feminist Memory Project) എന്ന ആവിഷ്‌ക്കാരം […]
ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ അഭിമാനമായി കൊച്ചി മുസിരിസ് ബിനാലെ മാറുന്നത് പൊതു ഇടങ്ങളെ ദൃശ്യമാക്കുക വഴി ചരിത്രത്തെ അടയാളപ്പെടുത്തുക എന്ന കലാപരമായ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നത് കൊണ്ട് കൂടിയാണ്. വനിതാ മുന്നേറ്റങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയ ഘടകങ്ങളും ഇതിന്റെ കുതിപ്പുമൊക്കെ കണ്ടെത്താന്‍ ചരിത്ര, കലാ അന്വേഷകരെ സഹായിക്കുന്ന പെണ്‍കാഴ്ചകള്‍ ഇക്കുറി ബിനാലെയെ ശ്രദ്ധേയമാക്കി.നേപ്പാള്‍ പിക്ച്ചര്‍ ലൈബ്രറി ഒരുക്കിയ സ്ത്രീകളുടെ പൊതുജീവിതം ഒരു ഫെമിനിസ്റ്റ് സ്മൃതിപഥ പദ്ധതി (The Public Life of Women A Feminist Memory Project) എന്ന ആവിഷ്‌ക്കാരം […]
ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ അഭിമാനമായി കൊച്ചി മുസിരിസ് ബിനാലെ മാറുന്നത് പൊതു ഇടങ്ങളെ ദൃശ്യമാക്കുക വഴി ചരിത്രത്തെ അടയാളപ്പെടുത്തുക എന്ന കലാപരമായ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നത് കൊണ്ട് കൂടിയാണ്. വനിതാ മുന്നേറ്റങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയ ഘടകങ്ങളും ഇതിന്റെ കുതിപ്പുമൊക്കെ കണ്ടെത്താന്‍ ചരിത്ര, കലാ അന്വേഷകരെ സഹായിക്കുന്ന പെണ്‍കാഴ്ചകള്‍ ഇക്കുറി ബിനാലെയെ ശ്രദ്ധേയമാക്കി.
നേപ്പാള്‍ പിക്ച്ചര്‍ ലൈബ്രറി ഒരുക്കിയ സ്ത്രീകളുടെ പൊതുജീവിതം ഒരു ഫെമിനിസ്റ്റ് സ്മൃതിപഥ പദ്ധതി (The Public Life of Women A Feminist Memory Project) എന്ന ആവിഷ്‌ക്കാരം ബിനാലെ കാഴ്ചയില്‍ വേറിട്ട് നിന്നു. പൊതുമണ്ഡലത്തിലെ സാന്നിധ്യം പ്രധാന സ്ത്രീശാക്തീകരണ മാര്‍ഗ്ഗമായി നേപ്പാളില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത് എങ്ങനെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ പ്രദര്‍ശനം. അതുകൊണ്ട് തന്നെ ബിനാലെയിലെ മറ്റ് കലാപ്രദര്‍ശനങ്ങളില്‍ നിന്നും ഈ സ്ത്രീ മുന്നേറ്റ മുഖങ്ങളുടെ ആവിഷ്‌ക്കാരം വേറിട്ട് നിന്നു.
സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൂട്ടത്തോടെ കടന്ന് വരാന്‍ സ്വയമേവ തയ്യാറായ നേപ്പാളി സ്ത്രീകളെയാണ് പല അധ്യായങ്ങളുള്ള ഈ പ്രദര്‍ശനത്തില്‍ കാണാനായത്. നേപ്പാളിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി സ്ത്രീകള്‍ മാറുകയും പെണ്‍കൂട്ടായ്മയെ അവര്‍ അഭിസംബോധന ചെയ്യുകയും വിദ്യാഭ്യാസത്തിലൂടെ പുതിയ പാതകള്‍ വെട്ടിത്തുറക്കുകയും അഭിപ്രായങ്ങളെ രൂപപ്പെടുത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തത് എങ്ങനെയാണെന്ന് ഈ ചരിത്രകലാ പ്രദര്‍ശനം കാഴ്ചക്കാരന് വിവരിച്ച് തരുന്നു.
പെപ്പര്‍ ഹൗസിലെ ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ഗുരങ്ങ് കക്ഷപതി നയന്‍താരുയം, ദിവാസ് രാജയും പറയുന്നു:
പൊതു ഇടങ്ങളില്‍ ദൃശ്യമാവുക എന്നാലര്‍ത്ഥം ചരിത്രത്തെ ഗണിക്കപ്പെടുക എന്ന് കൂടിയാണ്. വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ പരമ്പരാഗത വ്യവസ്ഥിതിയില്‍ നിന്ന് ലോകത്തിന്റെ തുറസ്സിലേക്കുള്ള നേപ്പാളി സ്ത്രീകളുടെ യാത്ര ഗോപ്യവും അപ്രധാനമായ ഒരവസ്ഥയില്‍ നിന്ന് ഓര്‍മ്മയിലേക്കുള്ള ഒരു പ്രയാണമാണ് പ്രദര്‍ശനത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഈ പെണ്‍കാഴ്ചകള്‍ തന്നെ വല്ലാതെ സ്വാധീനിച്ചതായി പെപ്പര്‍ ഹൗസില്‍ പ്രദര്‍ശനം കാണാനെത്തിയ കലാചരിത്രകാരിയും മുംബൈയിലെ സിംറോസ ആര്‍ട്ട് ഗ്യാലറിയുടെ സ്ഥാപകയുമായ ഡോ. ഫിറോസ ഗോദ്‌റേജ് പറഞ്ഞു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക കൂടിയാണ് ഡോ. ഫിറോസ. നേപ്പാളിലെ അഗസ്ത്യഥാപ്പ, ബനുദുംഗാന, മുനഗുരങ്ങ്, നികിത ത്രിപാഠി, യുത്ഷാ ദഹല്‍ എന്നിവരാണ് ഈ ഫെമിനിസ്റ്റ് സ്മൃതിപഥ പദ്ധതിയുടെ ഗവേഷകര്‍.
നേപ്പാള്‍ പെണ്‍കഥകള്‍ പറയുന്ന വാമൊഴി ചരിത്രവും കൈപ്പടയിലുള്ള സ്വകാര്യ കുറിപ്പുകളും പെണ്‍കാലങ്ങളേയും മുഖങ്ങളേയും സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളും നേപ്പാളില്‍ അവരുടെ സ്ത്രീകളുടെ മുഖചിത്രവുമായി ഇറങ്ങിയ പ്രസിദ്ധീകരണങ്ങളും ശേഖരിച്ചാണ് പിക്ച്ചര്‍ ലൈബ്രറി ഈ പ്രദര്‍ശനം രൂപപ്പെടുത്തിയെടുത്തത്. ശീഖര്‍ ഭട്ടറായിയും, ബിരാജ് മഹാര്‍ജനുമാണ് ഈ പ്രദര്‍ശനത്തിലെ രേഖകളില്‍ മിക്കവയും നേപ്പാളിലാണ് ശേഖരിച്ചത്. തൃപ്തി പഖ്രിനും നിര്‍മ്മാണ് ശ്രേഷ്ഠയും ഓജസ്വിതാമിയും ശ്രേയതാമ്രകറുമടങ്ങുന്ന സംഘം ഇവര്‍ക്ക് വേണ്ടുന്ന പിന്തുണ നല്‍കി. ജനാധിപത്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ടായുള്ള നേപ്പാളിന്റെ പോരാട്ട ചരിത്രം പരിശോധിക്കുക കൂടിയാണ് ഈ പ്രദര്‍ശനം, നേപ്പാളിന്റെ ചരിത്രം രേഖപ്പെടുത്തുന്നത് പുരുഷാധിപത്യത്തെയാണ്. സ്ത്രീകളെ വെറും സഹായികളായി മാത്രം കണക്കാക്കിയും എല്ലാ കര്‍മ്മ മണ്ഡലങ്ങളിലുമുള്ള അവരുടെ പങ്കാളിത്തം ലിംഗഭേദത്തിന്റെ നിശ്ചിത മാനദണ്ഡങ്ങള്‍ക്കൊണ്ട് മാത്രമാണ് അളന്നിരുന്നത്. ഇതിന്റെ എതിര്‍ദിശ കൂടിയാണ് സ്ത്രീകളുടെ പൊതുജീവിതം എന്ന ഈ പ്രദര്‍ശനം.
നേപ്പാളിലെ സ്ത്രീകള്‍ തങ്ങളെ സ്വയം നയിച്ചത് ഒരു വിശാല സമൂഹത്തില്‍ ഉള്‍പ്പെടുത്തുമെന്ന നവയുഗത്തിന്റെ വാഗ്ദാനത്തെ പിന്‍പറ്റികൊണ്ടാണ്. അതിന്റെ രേഖകള്‍ കാഴ്ചക്കും വായനക്കുമായി ഈ പ്രദര്‍ശനത്തിലുണ്ട്.
നേപ്പാളിലെ സ്ത്രീ പോരാട്ടങ്ങള്‍ എന്നത് വേറിട്ട കാഴ്ചയും വായനയുമാണ്. ഇവിടെ റാണ പ്രഭു വാഴ്ച്ചയ്‌ക്കെതിരെ ഉയര്‍ന്ന് വന്ന പ്രസ്ഥാനങ്ങളുടെ ആദ്യത്തെ ഉത്ഭവം സ്വകാര്യ ഗാര്‍ഹിക ഇടങ്ങളില്‍ നിന്നാണെന്ന് ഈ ബിനാലെ വായന സാക്ഷ്യപ്പെടുത്തുന്നു. പ്രഭു വാഴ്ചയ്‌ക്കെതിരെ അടുക്കളയില്‍ നിന്നുള്ള സ്ത്രീകളുടെ ഒളിഞ്ഞും മറഞ്ഞുമുള്ള പോരാട്ടങ്ങളാണ് പിന്നീട് പൊതു പ്രസ്ഥാനങ്ങളായി മാറിയത് എന്ന ചരിത്ര സത്യം പെണ്‍കരുത്തിനെ ഈ പ്രദര്‍ശനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് സ്ത്രീകളുടെ ദൃശ്യപരതയിലൂടെയാണ്. അതിനായി ഈ പ്രദര്‍ശനത്തില്‍ പിക്ച്ചര്‍ ലൈബ്രറി ഉപയോഗപ്പെടുത്തിയത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കഥയടങ്ങിയ നേപ്പാള്‍ സ്ത്രീകളുടെ കറുപ്പും വെളുപ്പും (Black and White) മുതല്‍ നിറങ്ങളുടെ (Colour) ഫോട്ടോകള്‍ കൂടിയാണ്. ഫ്രെയിം ചെയ്ത ഫോട്ടോകളില്‍ നിന്നിറങ്ങി വന്ന് നേപ്പാളി സ്ത്രീകള്‍ അവരുടെ വനിതാ മുന്നേറ്റങ്ങളുടെ കഥ പറയുന്നു.
അമൃത ലാംസല്‍, അനിത തപാലിയ, അഞ്ജന ശാക്രു, അരുണ ഉപ്രേതി, ഭാഗ്യരതി ശ്രേഷ്ഠ, കുമാരിബുധമ, ലാമുഷര്‍പ്പ, മയ്യാദേവി... തുടങ്ങി നൂറ് കണക്കിന് നേപ്പാളി സ്ത്രീകളുടെ പോരാട്ടങ്ങളുടെ ചരിത്രം കാഴ്ചക്കാരന് ഈ പ്രദര്‍ശനത്തിലൂടെ വായിച്ചെടുക്കാവുന്നതാണ്.
തീര്‍ത്തും സ്ത്രീകളുടെ വീക്ഷണകോണില്‍ നിന്നാണ് ഈ നേപ്പാളി ആവിഷ്‌ക്കാരം രൂപപ്പെട്ടിരിക്കുന്നത്. കാഴ്ചകളിലൂടെ കടന്ന് പോകുമ്പോള്‍ അതൊരിക്കലും ഒരു പരിമിതിയായി തോന്നുകയില്ല. ആണ്‍നോട്ടക്കാരായ പുരുഷ പ്രേക്ഷകര്‍ക്ക് പോലും ഈ പെണ്‍ചരിതത്തെ അവഗണിക്കാനാവില്ല എന്നതാണ് ബിനാലെയിലെ ഈ ആവിഷ്‌ക്കാരത്തിന്റെ പ്രസക്തി.
സ്ത്രീകളുടെ വീക്ഷണകോണില്‍ കൂടിയുള്ള നേപ്പാളി ചരിത്രത്തിലേക്കുള്ള നോട്ടം ആ നാടിന്റെ ജനകീയ രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കുമുള്ള സ്ത്രീകളുടെ സഞ്ചാരത്തിന്റെ ആരംഭം കൂടിയാണ്. സ്ത്രീ പ്രവേശനം എന്നത് എല്ലാ വഴികളിലും സാധ്യമാക്കിയ സ്ഥാനങ്ങളുടെ മുദ്ര കൂടിയാണെന്ന് ഈ പ്രദര്‍ശനം ബോധ്യപ്പെടുത്തുന്നു. ഈ സാധ്യതകള്‍ പുരുഷ മേധാവിത്വ ചരിത്രത്തിന്റെ അതിര്‍രേഖകളെ എങ്ങനെ പുതിയ സമവാക്യങ്ങളിലേക്ക് നയിക്കുന്നുവെന്നും ബോധ്യപ്പെടുത്തി തരുന്നു.
സ്ത്രീകളുടെ പൊതുജീവിതം എന്ന ആവിഷ്‌ക്കാരത്തിലൂടെ പൂര്‍ണ്ണമായും സ്ത്രീകള്‍ക്കായുള്ള ഒരു ആര്‍ക്കൈവ് സൃഷ്ടിക്കാന്‍ നേപ്പാള്‍ പിക്ച്ചര്‍ ലൈബ്രറി ശേഖരിച്ച വസ്തുക്കളാണ് ഈ ബിനാലെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വനിതകളുടെ ചരിത്രപരമായ ദൃശ്യപരത അവരുടെ വിമോചനത്തിനായുള്ള തുടര്‍ ശ്രമങ്ങളെ മുന്നോട്ട് നയിക്കും എന്ന വിശ്വാസത്തില്‍ അവരുടെ ഭൂതകാലങ്ങളെ ഓര്‍മ്മയില്‍ സ്വരുക്കൂട്ടാനുള്ള സ്ത്രീപക്ഷ വാദോന്‍ മുഖമായ ഉള്‍പ്രേരണയാണ് ഈ നേപ്പാളി പ്രദര്‍ശനം എന്ന് പിക്ച്ചര്‍ ലൈബ്രറി വിശദീകരിക്കുന്നു.
മറ്റ് കലാ പ്രദര്‍ശനങ്ങളില്‍ നിന്ന് വിഭിന്നമായി ഈ സ്ത്രീപക്ഷ നേര്‍ക്കാഴ്ച തരുന്ന അനുഭവം പൊതുമണ്ഡലത്തിലെ സാന്നിധ്യം ഒരു പ്രധാന ഫെമിനിസ്റ്റ് മാര്‍ഗ്ഗമായി നേപ്പാളില്‍ ഉയര്‍ന്ന് വന്നിരിക്കുന്നതെങ്ങിനെയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.
ആ നിലയില്‍ സ്ത്രീകളെ കൂട്ടിയിണക്കി എങ്ങിനെ ജീവചരിത്രങ്ങള്‍ നിര്‍ഗ്ഗമിക്കാമെന്ന് നേപ്പാള്‍ സ്ത്രീകളുടെ പൊതുജീവിതം എന്ന പ്രദര്‍ശനം ആരായുന്നു.
-മധൂര്‍ ഷെരീഫ്