നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഇന്ന് രാത്രി സമാപിക്കും; നാളെ പതിനായിരങ്ങള്‍ക്ക് അന്നദാനം

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് ഇന്ന് രാത്രി നടത്തുന്ന മതപ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥനയോടെ സമാപിക്കും. ഇന്നലെ രാത്രി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി വിശിഷ്ടാതിഥിയായി. മുഹമ്മദ് റഫീഖ് അഹ്‌സനി ചേളാരി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഇന്ന് രാത്രി ഒമ്പതിന് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം, ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രഭാഷണം നടത്തും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും. നാളെ സുബ്ഹി നിസ്‌ക്കാരത്തിന് ശേഷം നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയോടെ പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ […]

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് ഇന്ന് രാത്രി നടത്തുന്ന മതപ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥനയോടെ സമാപിക്കും. ഇന്നലെ രാത്രി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി വിശിഷ്ടാതിഥിയായി. മുഹമ്മദ് റഫീഖ് അഹ്‌സനി ചേളാരി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഇന്ന് രാത്രി ഒമ്പതിന് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം, ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രഭാഷണം നടത്തും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും. നാളെ സുബ്ഹി നിസ്‌ക്കാരത്തിന് ശേഷം നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയോടെ പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി നല്‍കുന്നതോടെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന് സമാപ്തിയാവും. കേരളത്തിലേയും കര്‍ണാടകത്തിലേയും നിരവധി പ്രഗല്‍ഭരായ നിരവധി വാഗ്മികള്‍ പ്രഭാഷണം നടത്തുകയും വിശിഷ്ടാതിഥികളായി എത്തുകയും ചെയ്തു. രാഷ്ട്രീയ-സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ പെട്ട നിരവധി പേര്‍ എത്തിയിരുന്നു.
മഖാം സിയാറത്തിനായി മറ്റു മതസ്ഥരായ നിരവധി പേര്‍ എത്തിയത് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രത്യേകതയായിരുന്നു. ഉറൂസില്‍ എത്തുന്നവര്‍ക്ക് തബറൂക്ക് വിതരണം ചെയ്തു. ഉറൂസ് തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യമായി കഞ്ഞി വിതരണം ചെയ്തത് ദുരദിക്കില്‍ നിന്ന് എത്തിയ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമായി. വാഹനങ്ങളെയും ഭക്തരേയും നിയന്ത്രിക്കാന്‍ ആഹോരാത്രം പരിശ്രമിച്ച വളണ്ടിയര്‍മാരുടെ സേവനം മെച്ചപ്പെട്ടതായി.

Related Articles
Next Story
Share it