നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി; ടി.എ.മഹമൂദ് ബങ്കരക്കുന്ന് പ്രസിഡണ്ട്, എന്‍ എ നെല്ലിക്കുന്ന് ജന. സെക്രട്ടറി

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡണ്ടായി ടി.എ.മഹമൂദ് ബങ്കരക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എയേയും ട്രഷററായി സി.എം അഷ്‌റഫിനെയും നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. പൂരണം മുഹമ്മദലി, അബ്ദു തൈവളപ്പ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഖാദര്‍ ബങ്കര, എന്‍.എം.സുബൈര്‍ എന്നിവര്‍ ജോ. സെക്രട്ടറിമാരാണ്. ഹനീഫ് ആപ്പു, കട്ടപ്പണി കുഞ്ഞാമു എന്നിവര്‍ വളണ്ടിയര്‍ കോര്‍ സെക്രട്ടറിയും ജനറല്‍ ക്യാപ്റ്റന്‍മാരുമാണ്. യോഗത്തില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ റഹ്‌മാന്‍ […]

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡണ്ടായി ടി.എ.മഹമൂദ് ബങ്കരക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എയേയും ട്രഷററായി സി.എം അഷ്‌റഫിനെയും നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. പൂരണം മുഹമ്മദലി, അബ്ദു തൈവളപ്പ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഖാദര്‍ ബങ്കര, എന്‍.എം.സുബൈര്‍ എന്നിവര്‍ ജോ. സെക്രട്ടറിമാരാണ്. ഹനീഫ് ആപ്പു, കട്ടപ്പണി കുഞ്ഞാമു എന്നിവര്‍ വളണ്ടിയര്‍ കോര്‍ സെക്രട്ടറിയും ജനറല്‍ ക്യാപ്റ്റന്‍മാരുമാണ്.
യോഗത്തില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ഖത്തീബ് ജിഎസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കുന്ന ഉറൂസില്‍ കേരള, കര്‍ണാടകയിലുള്ള പ്രഗല്‍ഭരായ മത പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ചിന് രാവിലെ പതിനായിരങ്ങള്‍ക്ക് അന്നദാനം നടത്തുന്നതോടെ ഉറൂസ് സമാപിക്കും.

Related Articles
Next Story
Share it