നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഗോള്‍ഡന്‍<br>ജൂബിലി ആഘോഷവും നൂറെ മദീന ഫെസ്റ്റും 12 മുതല്‍

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അന്‍പതാം വാര്‍ഷികം വിപുലമായി കൊണ്ടാടുവാന്‍ മദ്രസ കമ്മിറ്റി യോഗം തീരുമാനിച്ചു.അഞ്ച് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടി തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്യും. മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നൂറെ മദീന ഫെസ്റ്റ് പരിപാടികളും തീരുമാനിച്ചു. മദ്ഹ് മാഷപ്പ്, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണം, നബിദിനാഘോഷം, ദഫ് കളി മത്സരം, […]

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അന്‍പതാം വാര്‍ഷികം വിപുലമായി കൊണ്ടാടുവാന്‍ മദ്രസ കമ്മിറ്റി യോഗം തീരുമാനിച്ചു.
അഞ്ച് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടി തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്യും. മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നൂറെ മദീന ഫെസ്റ്റ് പരിപാടികളും തീരുമാനിച്ചു. മദ്ഹ് മാഷപ്പ്, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണം, നബിദിനാഘോഷം, ദഫ് കളി മത്സരം, ഗോള്‍ഡന്‍ ജൂബിലിയാഘോഷം തുടങ്ങിയവ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ അരങ്ങേറും. അഖില കേരള മദ്ഹ് മാഷപ്പ് മത്സരങ്ങളും ജില്ലാതല ദഫ്മുട്ട് മത്സരങ്ങളുമുണ്ടായിരിക്കും.
നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്വീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, അബ്ദുല്‍ ഖാദര്‍ ദാരിമി ഇമാം ബദരിയ്യ മസ്ജിദ് കടപ്പുറം, കെ.എം. സിദ്ദീഖ് സഅദി സദര്‍ മുഅല്ലിം, ഷാഫി സഅദി മദ്രസ മുഅല്ലിം, ഉമറുല്‍ ഫാറൂഖ് സഖാഫി മദ്രസ മുഅല്ലിം, ഹമീദ് മാളിക, മുഹമ്മദ് കുഞ്ഞി ഹോട്ടല്‍, റഹീം സമസ്ത, സുബൈര്‍, അന്‍വര്‍ ടി.എം സംബന്ധിക്കും. തെരുവത്ത് നജാത്തുല്‍ ഇസ്ലാം സംഘം അവതരിപ്പിക്കുന്ന ബുര്‍ദ്ദ മജ്‌ലിസും നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ സ്വലാത്ത് മജ്‌ലിസുമുണ്ടായിരിക്കും.
നസ്വീഹത്തും ദുആക്ക് സയ്യിദ് ഷറഫുദ്ദീന്‍ സഅദി മുഖൈബിലി നേതൃത്വം വഹിക്കും. ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടികള്‍ മഹമൂദ് പുത്തുവിന്റെ അധ്യക്ഷതയില്‍ ഷാഫി സഅദി ഉദ്ഘാടനം ചെയ്യും. വഴിതെറ്റുന്ന സമൂഹം എന്ന വിഷയത്തില്‍ യു.കെ. മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തും.
16ന് രാവിലെ 8.30ന് നബിദിന ഘോഷയാത്ര. ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡണ്ട് എം.ഹബീബിന്റെ അധ്യക്ഷതയില്‍ ഗോള്‍ഡന്‍ ജൂബിലിയാഘോഷവും സമസ്ത ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും.

Related Articles
Next Story
Share it