ബേക്കല്‍ തീരദേശ പൊലീസ് സേനയുടെ നേതൃത്വത്തില്‍ നെല്ലിക്കുന്ന് കടല്‍ തീരം ശുചീകരിച്ചു

കാസര്‍കോട്: ബേക്കല്‍ തീരദേശ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കടല്‍ തീര ശുചീകരണ പരിപാടി - ഓപറേഷന്‍ ബ്ലൂ ബീറ്റ്‌സ് കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ രജനി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ ഉമ, മുസ്ഫ എന്നിവരും കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് സാംസണ്‍ ഇ.എസ്, എസ്‌ഐ മാരായ ബേബീ ജോര്‍ജ്ജ്, ഗോപാല കൃഷ്ണന്‍, ബാലചന്ദ്രന്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദീന്‍ കളനാട് നേതൃത്വം നല്‍കി. തീരദേശ പോലീസ് സേനാംഗങ്ങളായ സൈഫുദ്ദീന്‍, പവിത്രന്‍, ഉണ്ണികൃഷ്ണന്‍, മുരുകന്‍, രാജ്‌മോഹന്‍, […]

കാസര്‍കോട്: ബേക്കല്‍ തീരദേശ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കടല്‍ തീര ശുചീകരണ പരിപാടി - ഓപറേഷന്‍ ബ്ലൂ ബീറ്റ്‌സ് കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ രജനി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ ഉമ, മുസ്ഫ എന്നിവരും കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് സാംസണ്‍ ഇ.എസ്, എസ്‌ഐ മാരായ ബേബീ ജോര്‍ജ്ജ്, ഗോപാല കൃഷ്ണന്‍, ബാലചന്ദ്രന്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദീന്‍ കളനാട് നേതൃത്വം നല്‍കി.

തീരദേശ പോലീസ് സേനാംഗങ്ങളായ സൈഫുദ്ദീന്‍, പവിത്രന്‍, ഉണ്ണികൃഷ്ണന്‍, മുരുകന്‍, രാജ്‌മോഹന്‍, ജയിംസ് ജോര്‍ജ്ജ്, ശ്രീനിവാസന്‍, ബാബു മഹേഷ്‌കുമാര്‍, ശശി പ്രസാദ്, ബൈജു, പ്രമോദ്, രഘു, മഹേഷ്, രതീഷ്, ഷാജു, ഷൈജു, രാജേഷ്, സതീഷ്, പ്രശാന്ത് കുമാര്‍, സജിത്, ജിതിന്‍, സിയാദ് എന്നിവര്‍ തീരദേശ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.

കാസര്‍കോട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് മുതല്‍ മത്തി പ്രസ് വരെയുള്ള കടല്‍ തീരം തീരദേശ പൊലീസ് സേനയും തൊഴിലുറപ്പ് ജീവനക്കാരും ഡിടിപിസിയുടെ ബേക്കല്‍-ചെമ്പിരിക്ക ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാരും ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി അംഗങ്ങളും പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് ശുചീകരിച്ചത്.

ശുചീകരണ പരിപാടിക്ക് ശേഷം തളങ്കരയിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി നല്‍കിയ മരങ്ങളുടെ നടീല്‍ ഉദ്ഘാടനം സബ് ഇന്‍സ്പക്ടര്‍ രാജീവന്‍ നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it