നെല്ലിക്കുന്ന്-ബങ്കരക്കുന്ന്-കുദൂര്‍ റോഡ് ചെളിക്കുളം; പ്രദേശവാസികള്‍ക്ക് ദുരിതം
നെല്ലിക്കുന്ന്: ബങ്കരക്കുന്ന്-കുദൂര്‍ റോഡ് തകര്‍ന്നു. പ്രദേശവാസികള്‍ ദുരിതത്തിലായി. നഗരസഭ 34-ാം വാര്‍ഡില്‍ പെടുന്ന പ്രദേശത്ത് 75ലധികം വീടുകള്‍ സ്ഥിതിചെയ്യുന്നു. നിരവധി കുടുംബംഗങ്ങളാണ് താമസിക്കുന്നത്. ഏകദേശം 100 മീറ്ററിലകം നീളമുള്ള റോഡ് 2000ല്‍ അന്നത്തെ വാര്‍ഡ് അംഗം കൊപ്പല്‍ അബ്ദുല്ലയുടെ ശ്രമഫലമായി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. 25 ഓളം വര്‍ഷമായി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് അഞ്ച് വര്‍ഷമായി റോഡ് തകരാന്‍ തുടങ്ങിയിട്ട്. മഴക്കാലമായാല്‍ മഴവെള്ളം ഒലിച്ച് പോകാന്‍ വഴിയില്ലാത്തനിനാല്‍ റോഡ് തകരാന്‍ തുടങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പ്രദേശത്തെ സ്വകാര്യ വ്യക്തികള്‍ […]

നെല്ലിക്കുന്ന്: ബങ്കരക്കുന്ന്-കുദൂര്‍ റോഡ് തകര്‍ന്നു. പ്രദേശവാസികള്‍ ദുരിതത്തിലായി. നഗരസഭ 34-ാം വാര്‍ഡില്‍ പെടുന്ന പ്രദേശത്ത് 75ലധികം വീടുകള്‍ സ്ഥിതിചെയ്യുന്നു. നിരവധി കുടുംബംഗങ്ങളാണ് താമസിക്കുന്നത്. ഏകദേശം 100 മീറ്ററിലകം നീളമുള്ള റോഡ് 2000ല്‍ അന്നത്തെ വാര്‍ഡ് അംഗം കൊപ്പല്‍ അബ്ദുല്ലയുടെ ശ്രമഫലമായി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. 25 ഓളം വര്‍ഷമായി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് അഞ്ച് വര്‍ഷമായി റോഡ് തകരാന്‍ തുടങ്ങിയിട്ട്. മഴക്കാലമായാല്‍ മഴവെള്ളം ഒലിച്ച് പോകാന്‍ വഴിയില്ലാത്തനിനാല്‍ റോഡ് തകരാന്‍ തുടങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പ്രദേശത്തെ സ്വകാര്യ വ്യക്തികള്‍ പണം ചെലവഴിച്ച് കഴിഞ്ഞ ഏതാനും മാസം മുമ്പ് മഴവെള്ളം ഒലിച്ച് പോകാന്‍ പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു. മഴക്കാലമായാല്‍ പ്രദേശത്തുള്ള കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ കുടിവെള്ളം ഉപയോഗിക്കാനാവുന്നില്ല. കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയെയാണ്. പക്ഷേ ഇത് കൃത്യമായ രീതിയിലും ലഭിക്കുന്നില്ല. ഇത് കൂടാതെ ഈ പ്രദേശത്ത് കൂടി കടന്നുപോകുന്ന ഓവുചാല്‍ കാസര്‍കോട് നഗരത്തിലെ ആസ്പത്രികളിലേയും മറ്റ് സ്ഥാപനങ്ങളിലേയും ലോഡ്ജുകളിലേയും കക്കൂസ് ടാങ്കിലേയും മലിന ജലമാണ് ഒഴുകുന്നത്. വേനല്‍ക്കാലത്ത് മലിനജലം ഭൂമിയിലേക്ക് ഇറങ്ങി കിണര്‍ വെള്ളത്തില്‍ കലര്‍ന്ന് മാറാരോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മഴവെള്ളം ഒലിച്ച് പോകാനും റോഡ് തകരാതിരിക്കാനും നിലവിലെ റോഡ് ചെറുതായി ഉയര്‍ത്തി തകര്‍ന്ന റോഡ് നന്നാക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ., നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ കലക്ടര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.