നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും നൂറേ മദീന ഫെസ്റ്റ്-2022ഉം സമാപിച്ചു.അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി അഞ്ച് ദിവസങ്ങള്‍ നീണ്ടു നിന്ന പരിപാടി തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു.നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, കാസര്‍കോട് സി.ഐ അജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലഹരിക്കെതിരെ ബോധവത്കരണവും നടത്തി. അബ്ദുല്‍ ഖാദര്‍ ദാരിമി, കെ.എം.സിദ്ധീഖ് സഅദി, […]

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും നൂറേ മദീന ഫെസ്റ്റ്-2022ഉം സമാപിച്ചു.
അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി അഞ്ച് ദിവസങ്ങള്‍ നീണ്ടു നിന്ന പരിപാടി തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, കാസര്‍കോട് സി.ഐ അജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലഹരിക്കെതിരെ ബോധവത്കരണവും നടത്തി. അബ്ദുല്‍ ഖാദര്‍ ദാരിമി, കെ.എം.സിദ്ധീഖ് സഅദി, ശാഫി സഅദി, ഉമറുല്‍ ഫാറൂഖ് സഖാഫി, ഹമീദ് മാളിക, മുഹമ്മദ് കുഞ്ഞി ഹോട്ടല്‍, റഹീം സമസ്ത, സുബൈര്‍ എന്‍.എ സംസാരിച്ചു. അന്‍വര്‍ ടി.എം നന്ദി പറഞ്ഞു.
മദ്ഹ് മാഷപ്പ്, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണം, നബിദിനാഘോഷം, ദഫ് കളി മത്സരം, ഗോള്‍ഡന്‍ ജൂബിലിയാഘോഷം തുടങ്ങിയവ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ അങ്കണത്തില്‍ അരങ്ങേറി.
തെരുവത്ത് നജാത്തുല്‍ ഇസ്ലാം സംഘം അവതരിപ്പിച്ച ബുര്‍ദ്ദ മജ്‌ലിസും നെല്ലിക്കുന്ന് മുഹിയപുദ്ധീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി നേതൃത്വം നല്‍കിയ സ്വലാത്ത് മജ്‌ലിസും നസ്വീഹത്തും ദുആയും ഉണ്ടായിരുന്നു. സയ്യിദ് ഷറഫുദ്ദീന്‍ സഅദി മുഖൈബിലി നേതൃത്വം നല്‍കി. ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടി മഹമൂദ് പുത്തുവിന്റെ അധ്യക്ഷതയില്‍ ശാഫി സഅദി ഉല്‍ഘാടനം ചെയ്തു. യു.കെ. മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തി. മുസ്തഫ എം.എ, ഖലീല്‍, അന്‍സാരി കൊട്ടിഗ സംസരിച്ചു.
ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് എം.ഹബീബിന്റെ അധ്യക്ഷതയില്‍ ഗോള്‍ഡന്‍ ജൂബിലിയാഘോഷംസമസ്ത ഉപാദ്ധ്യക്ഷന്‍ യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹമീദ് കടപ്പുറം സ്വാഗതം പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നെല്ലിക്കുന്ന് മുദരിസ് എം. മുഹമ്മദ് റഫീഖ് അഹ്‌സനി, അഷ്ഫാഖ് ഫൈസി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.എ.ഹനീഫ്, എന്‍.കെ.അബ്ദുല്‍ റഹിമാന്‍, ഹനീഫ് നെല്ലിക്കുന്ന്, എന്‍.എ.ഹമീദ്, അബ്ബാസ് ബീഗം, ഷാഹുല്‍ ഹമീദ്, ഹമീദ് ബദരിയ്യ, മുസമ്മില്‍ ടി.എച്ച്, മുസമ്മില്‍ കെ.എച്ച് സംസാരിച്ചു. ഉനൈസ് പടുപ്പില്‍ നന്ദി പറഞ്ഞു. പഴയകാല അധ്യാപകരേയും നിലവിലുള്ള അധ്യാപകരേയും മുതിര്‍ന്ന അംഗങ്ങളേയും സുബൈര്‍ പടപ്പിലിനേയും മീലാദ് കമ്മിറ്റി ആദരിച്ചു.