നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ: ജനകീയ സമരസമിതിയുടെ പ്രതിഷേധ റാലി ഏഴിന്

കാസര്‍കോട്: നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഏഴിന് രാവിലെ 11 മണിക്ക് എതിര്‍ത്തോട് നിന്ന് എടനീര്‍ വരെ പ്രതിഷേധ റാലി നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തുപതിനഞ്ച് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെയാണ് കര്‍ണ്ണാടകയിലേക്കും മറ്റും ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എടനീര്‍ സ്വാമിജി സ്‌കൂളിലേക്കും സര്‍ക്കാര്‍ സ്‌കൂളിലേക്കും എത്തുന്നത്. ബാങ്ക്, പോസ്റ്റോഫീസ്, റേഷന്‍കട മുതലായ ആവശ്യങ്ങള്‍ക്കും ഈ റോഡിലൂടെ എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിപ്പെടാനുള്ള ഒരു പ്രധാന റോഡു […]

കാസര്‍കോട്: നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഏഴിന് രാവിലെ 11 മണിക്ക് എതിര്‍ത്തോട് നിന്ന് എടനീര്‍ വരെ പ്രതിഷേധ റാലി നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്തുപതിനഞ്ച് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെയാണ് കര്‍ണ്ണാടകയിലേക്കും മറ്റും ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എടനീര്‍ സ്വാമിജി സ്‌കൂളിലേക്കും സര്‍ക്കാര്‍ സ്‌കൂളിലേക്കും എത്തുന്നത്. ബാങ്ക്, പോസ്റ്റോഫീസ്, റേഷന്‍കട മുതലായ ആവശ്യങ്ങള്‍ക്കും ഈ റോഡിലൂടെ എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിപ്പെടാനുള്ള ഒരു പ്രധാന റോഡു കൂടിയാണിത്.
മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ ജനകീയ സമരസമിതി രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സമര പരിപാടികള്‍ നടത്തിയതിന്റെ ഭാഗമായി പണി പുനരാരംഭിക്കുകയും എന്നാല്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് റോഡ് തടയുന്നതടക്കമുള്ള സമര പരിപാടിയിലേക്ക് നീങ്ങേണ്ടിവരുമെന്ന് സമരസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ അബൂബക്കര്‍ ഗിരി, ഫൈസല്‍ നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, ഇബ്രാഹിം ബാത്തിഷ, നസീര്‍ സുള്ള്യ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it