നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 2019-20 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിനുള്ള ജില്ലാ യൂത്ത് ക്ലബ്ബ് അവാര്‍ഡും സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലയില്‍ 1, 2, 3 സ്ഥാനങ്ങള്‍ നേടിയ ക്ലബ്ബുകളായ സര്‍ഗധാര കലാവേദി മുക്കുന്നോത്ത്, ബ്രദേഴ്‌സ് ക്ലബ്ബ്, ആലംപാടി ക്ലബ്ബ് എന്നിവര്‍ക്കുള്ള പുരസ്‌കാരവും തദ്ദേശ […]

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 2019-20 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിനുള്ള ജില്ലാ യൂത്ത് ക്ലബ്ബ് അവാര്‍ഡും സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലയില്‍ 1, 2, 3 സ്ഥാനങ്ങള്‍ നേടിയ ക്ലബ്ബുകളായ സര്‍ഗധാര കലാവേദി മുക്കുന്നോത്ത്, ബ്രദേഴ്‌സ് ക്ലബ്ബ്, ആലംപാടി ക്ലബ്ബ് എന്നിവര്‍ക്കുള്ള പുരസ്‌കാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍.വൈ.കെ. യൂത്ത് ക്ലബ് പ്രതിനിധികളെ ആദരിക്കലും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു. ക്യാച്ച് ദ റെയിന്‍ കാമ്പയിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെയും സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെയും സമ്മാനങ്ങളും ചടങ്ങില്‍ നല്‍കി.
ഡെപ്യൂട്ടി കലക്ടര്‍ സിരോഷ് പി. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ അഭയശങ്കര്‍ സ്വാഗതവും മൈമൂനത്ത് തഷ്‌രീഫ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it