നെഹ്‌റു വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം 'സാമ്ന'. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമ്മകൾ മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നെഹ്റു-ഗാന്ധി വംശത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ശിവസേന ആരോപിച്ചു. ബിജെപിയുടെ വിലകുറഞ്ഞ ശക്തിപ്രകടനം മാത്രമാണ് ഇത്. "ആരുടെയും കോളറിൽ പിടിക്കാൻ" കഴിയുമെന്ന് കാണിക്കാനാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ എന്ന് വ്യക്തമാണ്. ഇതാണ് അധികാരത്തിൻറെ അഹങ്കാരം," സാമ്ന ലേഖനത്തിൽ […]

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം 'സാമ്ന'. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമ്മകൾ മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നെഹ്റു-ഗാന്ധി വംശത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ശിവസേന ആരോപിച്ചു.

ബിജെപിയുടെ വിലകുറഞ്ഞ ശക്തിപ്രകടനം മാത്രമാണ് ഇത്. "ആരുടെയും കോളറിൽ പിടിക്കാൻ" കഴിയുമെന്ന് കാണിക്കാനാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ എന്ന് വ്യക്തമാണ്. ഇതാണ് അധികാരത്തിൻറെ അഹങ്കാരം," സാമ്ന ലേഖനത്തിൽ പറഞ്ഞു. എതിരാളികളെ ഉന്മൂലനം ചെയ്യാൻ ഹിറ്റ്ലർ നിർമ്മിച്ച വിഷവാതക അറകളും കൂടി നിർമ്മിക്കപ്പെട്ടാൽ മോദി ഹിറ്റ്ലറിന് തുല്യനാകും. ഇന്ന് രാഹുലും സോണിയാ ഗാന്ധിയുമാണെങ്കിൽ നാളെ അത് ആർക്കും സംഭവിക്കാമെന്നും ലേഖനത്തിൽ പറയുന്നു.

Related Articles
Next Story
Share it